city-gold-ad-for-blogger

Vattappattu | വട്ടപ്പാട്ടിൽ ചെമ്മനാടിന്റെ കരുത്ത്; പ്രതാപം തിരിച്ച് പിടിച്ച് പെരുമ കാത്ത് ജമാഅത് ഹയര്‍സെകന്‍ഡറി സ്‌കൂള്‍

കാറഡുക്ക: (KasargodVartha) കാസർകോട് റവന്യൂ ജില്ലാ കലോത്സവത്തിൽ വട്ടപ്പാട്ടിൽ വീണ്ടും ചെമ്മനാടിന്റെ പെരുമ. ഹയർ സെകൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെമ്മനാട് ജമാഅത് ഹയര്‍സെകന്‍ഡറി സ്‌കൂള്‍ ഒരിടവേളയ്ക്ക് ശേഷം നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപിടിക്കുകയായിരുന്നു. ഹൈസ്‌കൂൾ, ഹയർസെകൻഡറി വിഭാഗങ്ങളിലായി തുടര്‍ച്ചയായി വർഷങ്ങളോളം സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരുന്ന ചെമ്മനാട് സ്‌കൂളിന് കോവിഡിന് ശേഷം കാര്യമായ നേട്ടം ഉണ്ടായിരുന്നില്ല. അതിനാണ് ഇപ്പോൾ അറുതിവരുത്തിയിരിക്കുന്നത്.

Vattappattu | വട്ടപ്പാട്ടിൽ ചെമ്മനാടിന്റെ കരുത്ത്; പ്രതാപം തിരിച്ച് പിടിച്ച് പെരുമ കാത്ത് ജമാഅത് ഹയര്‍സെകന്‍ഡറി സ്‌കൂള്‍


വാശിയേറിയ മത്സരത്തിൽ പാരമ്പരാഗത ശക്തികളെയെല്ലാം പിന്നിലാക്കിയാണ് ചെമ്മനാട് വിജയം കൊയ്തത്. അബ്ദുല്ല മഫാസ്, അഹ്‌മദ്‌ ശഫാഫ്, അബൂബകർ സിനാൻ ബി, അഹ്‌മദ്‌ മിൻഹാജ്, സലീം മിസ്ബ ടി എച്, എം ഐ ശാൻ, മുഹമ്മദ്‌ അദ്‌നാൻ, ശാഹിസ്, മുഹമ്മദ്‌ ഡാനിശ് എസ് കെ, അഹ്‌മദ്‌ റിഹാൻ, മുഹമ്മദ്‌ നഫ്രസ് എന്നിവരായിരുന്നു ടീം അംഗങ്ങൾ. സഹീർ മാസ്റ്റർ വടകര, റഫീഖ് കളനാട് ഹദ്ദാദ്‌ എന്നിവരുടെ പരിശീലനമാണ് കരുത്തായത്.

കലോത്സവങ്ങളിൽ മാപ്പിള കലകളിലും മറ്റിനങ്ങളിലും ശ്രദ്ധേയ സാന്നിധ്യമാണ് ചെമ്മനാട് ജമാഅത് ഹയര്‍സെകന്‍ഡറി സ്‌കൂള്‍. വര്‍ഷങ്ങളോളമായി സംസ്ഥാന കലോത്സവത്തിലെ മാപ്പിള കലകളില്‍ സ്‌കൂള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതിനിടെ വട്ടപ്പാട്ടിലെ വിജയം സ്‌കൂളിനും വിദ്യാർഥികൾക്കും അഭിമാനമായി.

< !- START disable copy paste -->
Vattappattu | വട്ടപ്പാട്ടിൽ ചെമ്മനാടിന്റെ കരുത്ത്; പ്രതാപം തിരിച്ച് പിടിച്ച് പെരുമ കാത്ത് ജമാഅത് ഹയര്‍സെകന്‍ഡറി സ്‌കൂള്‍

Keywords:  News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, Students, Malayalam News, CJHSS secured first in Vattappattu competition.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia