Mysterious Death | പൊലീസ് ഓഫീസറെ ആശുപത്രി വളപ്പിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jan 6, 2024, 15:42 IST
കാസര്‍കോട്: (KasargodVartha) സിവില്‍ പൊലീസ് ഓഫീസറെ ആശുപത്രി വളപ്പിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എ ആര്‍ കാംപിലെ പൊലീസുകാരന്‍ ആലപ്പുഴ സ്വദേശി സുധീഷ് (40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കാസര്‍കോട് കറന്തക്കാട് ഉമാ നഴ്‌സിങ് ഹോമിന്റെ വളപ്പിലാണ് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയിട്ടുണ്ട്. അമിതമായി മദ്യം കഴിച്ചതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നത്. മരണത്തില്‍ സംശയകരമായ മറ്റെന്തെങ്കിലും കാര്യം ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. മദ്യപാനശീലമുണ്ടായിരുന്ന സുധീഷ് മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം പുലര്‍ത്താറുണ്ടായിരുന്നില്ലെന്നും പറയുന്നുണ്ട്.