Protest | ചെറുവത്തൂരിലെ വിവാദമദ്യശാല താലൂകിലെ മറ്റൊരുസ്ഥലത്തേക്ക് മാറ്റാനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ നീക്കം സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു; നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായി
Dec 18, 2023, 15:10 IST
ചെറുവത്തൂര്‍: (KasaragodVartha) ഒറ്റദിവസം കൊണ്ട് പൂട്ടിയ ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യശാല താലൂകിലെ മറ്റൊരുസ്ഥലത്തേക്ക് മാറ്റാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം സിഐടിയു പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ എത്തിയ വിവരമറിഞ്ഞ് സിഐടിയു പ്രവര്‍ത്തകരായ ചുമട്ടുതൊഴിലാളികളും ഓടോറിക്ഷ ഡ്രൈവര്‍മാരും അടങ്ങുന്ന സംഘം കൂട്ടമായെത്തി മദ്യശാല പൂട്ടാനുള്ള നീക്കം തടയുകയായിരുന്നു. താലൂകിലെ തന്നെ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലത്ത് മദ്യശാല പ്രവര്‍ത്തനം തുടങ്ങാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഉന്നത തലങ്ങളില്‍ നിന്നും വേണ്ടപ്പെട്ടവര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം തീരുമാനം നടപ്പാക്കാന്‍ കഴിയാതെ തിരിച്ചുപോയി. മദ്യശാല പൂട്ടാനുള്ള നടപടിയുമായി കണ്‍സ്യൂമര്‍ ഫെഡ് രംഗത്തുവന്നതോടെ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ട സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ സിഐടിയു പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായി. ഒരു കാരണവശാലും മദ്യശാല ചെറുവത്തൂരില്‍ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്നാണ് സിഐടിയു പ്രവര്‍ത്തകര്‍ പറയുന്നത്. എല്ലാ അനുമതിയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പ്രവര്‍ത്തനമാരംഭിച്ച മദ്യശാല ഒറ്റ ദിവസം കൊണ്ട് തന്നെ പൂട്ടിയത് ബാഹ്യസമ്മര്‍ദം കൊണ്ടാണെന്ന് ആരോപണം.
സിപിഎമിന്റെ രണ്ട് ബ്രാഞ്ച് കമിറ്റികളും ലോകല്‍ കമിറ്റിയും ഏരിയാ കമിറ്റിയും മദ്യശാല ചെറുവത്തൂരില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാര്യം ജില്ലാകമിറ്റിക്ക് റിപോർട് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഇനി തീരുമാനം കൈക്കൊള്ളേണ്ടത് ജില്ലാ കമിറ്റിയാണ്. എന്നാല്‍ ജില്ലാ കമിറ്റിയുടെ തീരുമാനം വൈകുകയാണ്.
Keywords: News, Malayalam News, Kerala, Cheruvathur, Beevareges, Consumerfed, Headlod wokers, CITU activists block Consumer Fed's move to shift liquor store to another location
< !- START disable copy paste -->
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കണ്‍സ്യൂമര്‍ ഫെഡ് കാസര്‍കോട് അസിസ്റ്റന്റ് റീജിയണല്‍ മാനജര്‍ ശൈലേഷ് ബാബു, കണ്ണൂര്‍ റീജിയണല്‍ മാനജര്‍ സുധീര്‍ ബാബു, മാര്‍കറ്റിങ് മാനജര്‍ വേണുഗോപാലന്‍, ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, ശ്രീജിത്ത്, ജിജു എന്നിവരും എക്‌സൈസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപും സംഘവും അടങ്ങുന്നവരാണ് മദ്യം വിവാദ കെട്ടിടത്തില്‍ നിന്ന് നീക്കാനും മദ്യശാല പൂട്ടാനും എത്തിയത്.