ചിട്ടി ലേലത്തില്‍ ഒത്തുകളിയെന്ന പരാതിയില്‍ കെ എസ് എഫ് ഇയില്‍ വിജിലന്‍സ് റെയിഡ്
Nov 28, 2020, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 28.11.2020) കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെ എസ് എഫ് ഇ)യില്‍ വിജിലന്‍സ് റെയിഡ്.
ചിട്ടി ലേലത്തിലെ ഒത്തു കളി, ക്രമക്കേട് തുടങ്ങിയവയില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായാണ് റെയിഡ് നടന്നത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ടൗണ്‍ ബ്രാഞ്ചില്‍ വിജിലന്‍സ് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തിലും ബദിയടുക്ക ബ്രാഞ്ചില്‍ സി ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുമാണ് റെയിഡ് നടത്തിയത്. ക്രമക്കേട് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
Keywords: Kasaragod, News, Kerala, Vigilance-raid, Top-Headlines, State, DYSP, Chitty Fraud; Vigilance raid on KSFE