city-gold-ad-for-blogger

നാടിനെ നടുക്കി വീണ്ടും അപകടം; മാതാവിനെ അന്വേഷിച്ച് റെയില്‍വേ ട്രാക്കിലേക്ക് കയറിയ സഹോദരങ്ങളെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു, മൂന്നര വയസുകാരന്‍ മരിച്ചു, അഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

മെഗ്രാല്‍: (www.kasargodvartha.com 24.06.2018) നാടിനെ നടുക്കി വീണ്ടും അപകടം. മാതാവിനെ അന്വേഷിച്ച് റെയില്‍വേ ട്രാക്കിലേക്ക് കയറിയ സഹോദരങ്ങളെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. ഇതില്‍ മൂന്നര വയസുകാരന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ മൊഗ്രാല്‍ കൊപ്പളത്താണ് സംഭവം. റെയില്‍വേ ട്രാക്കിന് സമീപം താമസിക്കുന്ന സിദ്ദീഖ് - ആഇശ ദമ്പതികളുടെ മകന്‍ ബിലാല്‍ (മൂന്നര) ആണ് മരിച്ചത്. സഹോദരന്‍ ഇസ്മാഇലിനാണ് (അഞ്ച്) ഗുരുതരമായി പരിക്കേറ്റത്. മാതാവിനെ അന്വേഷിച്ചിറങ്ങിയ സഹോദരങ്ങളെ മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിടിക്കുകയായിരുന്നു.

ഓടിക്കൂടിയവരാണ് പരിക്കേറ്റ ഇസ്മാഈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാടിനെ നടുക്കി വീണ്ടും അപകടം; മാതാവിനെ അന്വേഷിച്ച് റെയില്‍വേ ട്രാക്കിലേക്ക് കയറിയ സഹോദരങ്ങളെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു, മൂന്നര വയസുകാരന്‍ മരിച്ചു, അഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Mogral, Death, Train, Child died after train hit
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia