നഗരത്തില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടന മാഫിയ പിടിമുറുക്കി; ഭിക്ഷാടനം വഴിയോര കച്ചവടത്തിന്റെ മറവില്‍
May 3, 2018, 20:19 IST
ഉപ്പള: (www.kasargodvartha.com 02.05.2018) ഉപ്പളയില്‍ ഭിക്ഷാടന മാഫിയ പിടിമുറുക്കി. പിഞ്ചുകുട്ടികളെയാണ് വഴിയോര കച്ചവടത്തിന്റെ മറവില്‍ അന്യ സംസ്ഥാനക്കാര്‍ ഭിക്ഷയെടുപ്പിക്കുന്നത്. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുകയും സ്ത്രീകള്‍ അടക്കമുള്ള വഴിയാത്രക്കാരുടെ കൈയ്യില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ തട്ടിപ്പറിച്ചു ഓടുന്നതായും, അസഭ്യം പറയുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു.
ബാലഭിക്ഷാടനത്തിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഭിക്ഷാടന മാഫിയയെ കുറിച്ചും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ ഇതിന്റെ പിന്നില്‍ പ്രവൃത്തിക്കുന്നുണ്ടോയെന്നും ബന്ധപ്പെട്ടവര്‍ അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഈ കുട്ടികളെ അടുത്തുള്ള ബാല മന്ദിരത്തിലോ മറ്റോ അയച്ച് വിദ്യാഭ്യാസം നല്‍കണമെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Uppala, Child Begging in Uppala
< !- START disable copy paste -->