city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Science Congress | ശാസ്ത്രജ്ഞരും ഗവേഷകരും കൂട്ടത്തോടെ കാസർകോട്ടേക്ക്; നോബൽ സമ്മാന ജേതാവും വരുന്നു; കേരള സയൻസ് കോണ്‍ഗ്രസ് ഫെബ്രുവരി 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; വിദ്യാർഥികൾക്കും ശാസ്ത്രാന്വേഷികൾക്കും മികച്ച അവസരം; വിസ്മയ കാഴ്ചകളുമായി ഐഎസ്‌ആർഒ അടക്കമുള്ളവയുടെ പ്രദർശനങ്ങളും

കാസര്‍കോട്: (KasargodVartha) 36-ാമത് കേരള സയൻസ് കോൺഗ്രസ് ഫെബ്രുവരി എട്ട് മുതൽ 11 വരെ കാസർകോട് ഗവ. കോളജിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാഷണൽ സയൻസ് എക്‌സ്‌പോയുടെ ഉദ്ഘാടനത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. യുവഗവേഷകർക്കും ശാസ്ത്രജ്ഞര്‍ക്കും വിദ്യാർഥികൾക്കും സംവദിക്കാനും അവരുടെ അറിവുകൾ പങ്കിടാനുമുള്ള ഒരു വേദിയാണ് കേരള സയൻസ് കോൺഗ്രസ്.
  
Science Congress | ശാസ്ത്രജ്ഞരും ഗവേഷകരും കൂട്ടത്തോടെ കാസർകോട്ടേക്ക്; നോബൽ സമ്മാന ജേതാവും വരുന്നു; കേരള സയൻസ് കോണ്‍ഗ്രസ് ഫെബ്രുവരി 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; വിദ്യാർഥികൾക്കും ശാസ്ത്രാന്വേഷികൾക്കും മികച്ച അവസരം; വിസ്മയ കാഴ്ചകളുമായി ഐഎസ്‌ആർഒ അടക്കമുള്ളവയുടെ പ്രദർശനങ്ങളും

സയൻസ് കോൺഗ്രസിന്റെ പ്രധാന വിഷയം ‘ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ്‌വ്യവസ്ഥയുടെ രൂപാന്തരണം' എന്നതാണ്. വിവിധ വിഷയങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ , ശാസ്ത്ര മേഖലക്ക് മികച്ച സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരായ ഡോ. പി കെ അയ്യങ്കാർ, പി ടി ഭാസ്കര പണിക്കർ, ഡോ. പി കെ ഗോപാലകൃഷ്ണൻ, ഡോ. പി ആർ പിഷാരടി, ഡോ. ജി എൻ രാമചന്ദ്രൻ, ഡോ. ഇ കെ ജാനകി അമ്മാൾ, ഡോ. ടി താണു പത്മനാഭൻ, ഡോ. എം എസ് സ്വാമിനാഥൻ എന്നിവരുടെ സ്മരണാർഥം മെമോറിയൽ പ്രഭാഷണങ്ങൾ എന്നിവയും 12 വിഷയങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര പ്രബന്ധ/പോസ്റ്റർ അവതരണങ്ങളും ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് വിജയികളായ ബാലശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി നടക്കും.

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ ശാസ്ത്രജ്ഞരുമായുള്ള സംവാദന പരിപാടിയും സ്കൂൾ കുട്ടികൾക്കായി 'വാക് വിത് സയന്റിസ്റ്റ്' എന്നിവയും സയൻസ് കോൺഗ്രസിന്റെ ഭാഗമായി ഉണ്ടായിരിക്കും. 424 യുവശാസ്ത്രജ്ഞർ ഈ സയൻസ് കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്. 362 ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. 2022ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രൊഫ. മോർടൻ മെൽഡൽ പ്രഭാഷണം നടത്തുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്യും. മികച്ച യുവ ശാസ്ത്രജ്ഞർക്കുള്ള അവാർഡ്, ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ എന്നിവയും സയൻസ് കോൺഗ്രസ് വേദിയിൽ വെച്ച് വിതരണം ചെയ്യും.

Science Congress | ശാസ്ത്രജ്ഞരും ഗവേഷകരും കൂട്ടത്തോടെ കാസർകോട്ടേക്ക്; നോബൽ സമ്മാന ജേതാവും വരുന്നു; കേരള സയൻസ് കോണ്‍ഗ്രസ് ഫെബ്രുവരി 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; വിദ്യാർഥികൾക്കും ശാസ്ത്രാന്വേഷികൾക്കും മികച്ച അവസരം; വിസ്മയ കാഴ്ചകളുമായി ഐഎസ്‌ആർഒ അടക്കമുള്ളവയുടെ പ്രദർശനങ്ങളും

മികച്ച യുവ ശാസ്ത്രജ്ഞർക്കുള്ള അവാർഡ് വിജയികൾക്ക് മുഖ്യമന്ത്രിയുടെ ഗോൾഡ് മെഡലും പ്രശസ്തി പത്രവും അമ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസർച് പ്രോജക്റ്റും ആണ് ലഭിക്കുന്നത്. സയൻസ് എക്സ്പോയിൽ ഇൻഡ്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ 60 ൽ പരം സ്ഥാപനങ്ങൾ (ISRO, VSSC, NIIST, NCESS, TBGRI, KFRI, CWRDM തുടങ്ങിയവ), സ്റ്റാർട്ട് അപ്പുകൾ എന്നിവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. സയൻസ് എക്സ്പോ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി സന്ദർശിക്കാവുന്നതാണ്.

കാസർകോട്ടെ പ്രദേശിക പ്രശ്നങ്ങൾക്ക് മികച്ച ശാസ്ത്രീയ പരിഹാര മാർഗങ്ങൾ നിർദേശിക്കുന്ന യുവാക്കൾക്ക് ക്യാഷ് അവാർഡും സയൻസ് കോൺഗ്രസിന്റെ ഭാഗമായി നൽകും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ജല വിഭവ വികസന വിനിയോഗ കേന്ദ്രം (KSCSTE-CWRDM), കാസർകോട് ഗവ. കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ഡോ. എസ് പ്രദീപ് കുമാർ, ഡോ. മനോജ് പി സാമുവൽ, ഡോ. സി അരുണൻ, ഡോ. വി എസ് അനിൽ കുമാർ, ഡോ. ദീപു എസ് എന്നിവർ പങ്കെടുത്തു.
  
Science Congress | ശാസ്ത്രജ്ഞരും ഗവേഷകരും കൂട്ടത്തോടെ കാസർകോട്ടേക്ക്; നോബൽ സമ്മാന ജേതാവും വരുന്നു; കേരള സയൻസ് കോണ്‍ഗ്രസ് ഫെബ്രുവരി 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; വിദ്യാർഥികൾക്കും ശാസ്ത്രാന്വേഷികൾക്കും മികച്ച അവസരം; വിസ്മയ കാഴ്ചകളുമായി ഐഎസ്‌ആർഒ അടക്കമുള്ളവയുടെ പ്രദർശനങ്ങളും
Keywords:  News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Chief Minister Pinarayi Vijayan will inaugurate 36th Kerala Science Congress on February 9.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia