city-gold-ad-for-blogger

നമ്മുടെ 'ഇദ്ദേഹം' ഇങ്ങനെ ആയിപ്പോയി, 'സ്വയം പരിഹാസ്യരാകാന്‍ തീരുമാനിച്ച്‌ ഇറങ്ങിയാല്‍ രക്ഷിക്കാന്‍ കഴിയില്ല': ചോദ്യം കേട്ട് ചിരിയടക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 01.06.2020) കൊവിഡ് രോഗം സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ നില വിശദമാക്കുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച പ്രതിപക്ഷനേതാവിനെ തമാശരൂപത്തില്‍ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വയം പരിഹാസ്യകാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ചോദ്യം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് ചോദിക്കുന്നതില്‍ തെറ്റില്ലെങ്കിലും 'നമ്മുടെ ഇദ്ദേഹം' ഇങ്ങനയായിപ്പോയത് മാധ്യമപ്രവർത്തകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.


നമ്മുടെ 'ഇദ്ദേഹം' ഇങ്ങനെ ആയിപ്പോയി, 'സ്വയം പരിഹാസ്യരാകാന്‍ തീരുമാനിച്ച്‌ ഇറങ്ങിയാല്‍ രക്ഷിക്കാന്‍ കഴിയില്ല': ചോദ്യം കേട്ട് ചിരിയടക്കാതെ മുഖ്യമന്ത്രി

'ഞാന്‍ എന്താണ് പറയുന്നതെന്ന് നിങ്ങളിലൂടെ നാട് കേള്‍ക്കുന്നുണ്ട്. ഏത് ബഡായിയാണ് ഞാന്‍ പറഞ്ഞത്? സ്വയം പരിഹാസ്യമാകാനായി ഇറങ്ങിപ്പുറപ്പെട്ടാല്‍ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാനാകില്ല. പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന ചോദ്യം ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയോട് ചോദിക്കുന്നതില്‍ തെറ്റില്ല. പക്ഷേ നമ്മുടെ ഇദ്ദേഹം ഇങ്ങനെയായിപ്പോയി. അത് നിങ്ങള്‍ മനസ്സിലാക്കണം' പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് ചിരി നിര്‍ത്താതെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

Summary: Chief Minister Pinarayi Vijayan mocks Opposition Leader Ramesh Chennithala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia