city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളും ഉദ്യോഗസ്ഥനായി ഉണ്ടാകില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 26.04.2017) സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളും ഉദ്യോഗസ്ഥനായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

സര്‍ക്കാര്‍ പറഞ്ഞത് നടപ്പാക്കുമെന്നും ഇത് വെള്ളരിക്കാ പട്ടണമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ തുറന്നടിച്ചു. എം എം മണി പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ സമരം നടത്തുന്നതെന്നും അതിനാലാണ് സമരത്തിന് ജനപിന്തുണ ലഭിക്കാത്തതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. പാപ്പാത്തി ചോലയില്‍ കുരിശു പൊളിച്ചത് ആലോചനയില്ലാതെയാണെന്നും സര്‍ക്കാര്‍ നയം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും ഇതിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളും ഉദ്യോഗസ്ഥനായി ഉണ്ടാകില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പൊമ്പിളൈ ഒരുമൈ സമരം അടിച്ചമര്‍ത്താനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അതേ സമയം എം എം മണിയുടെ സംസാരം നാട്ടു ശൈലിയിലുള്ളതാണെന്നും ചിലര്‍ അതിനെ വലിപ്പം കൂട്ടി കാണിക്കുകയാണെന്നും മാധ്യമങ്ങള്‍ അത് വളച്ചൊടിച്ചതാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Chief Minister gave warning to Idukki District Officials

Keywords: Thiruvananthapuram, Pinarayi-Vijayan, Strike, Chief Minister, Government, Cross, Officials, Notice, Media, Parliament.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia