city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pinarayi Vijayan | ബേഡകത്ത് മുഖ്യമന്ത്രി ഇറങ്ങിപ്പോയ സംഭവത്തിൽ അനൗൺസറുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് സിപിഎം പ്രദേശിക നേതൃത്വം; പിണങ്ങിപ്പോയതല്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവും പുറത്തുവന്നു

ബേഡകം: (www.kasargodvartha.com) മുഖ്യമന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയ സംഭവത്തിൽ അനൗൺസറുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് സിപിഎം പ്രദേശിക നേതൃത്വം വിലയിരുത്തി. ബേഡഡുക കുണ്ടംകുഴിയിൽ ഫാർമേഴ്സ് സഹകരണ ബാങ്കിൻ്റെ കെട്ടിടം ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തീരുന്നതിന് മുമ്പ് അനൗൺസ്മെൻറ് ഉണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയത് വിവാദമായത് പാർടിക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു.

Pinarayi Vijayan | ബേഡകത്ത് മുഖ്യമന്ത്രി ഇറങ്ങിപ്പോയ സംഭവത്തിൽ അനൗൺസറുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് സിപിഎം പ്രദേശിക നേതൃത്വം; പിണങ്ങിപ്പോയതല്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവും പുറത്തുവന്നു

ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പാർടി പ്രദേശിക നേതൃത്വത്തിൻ്റെ വിശദീകരണം പുറത്ത് വന്നിരിക്കുന്നത്. ജില്ലയിൽ അഞ്ച് തിരക്കിട്ട പരിപാടികളാണ് മുഖ്യമന്ത്രിക്ക് ശനിയാഴ്ച ഉണ്ടായിരുന്നത്. രാവിലെ 10 മണിക്കാണ് കുണ്ടംകുഴിയിലെ ബാങ്ക് കെട്ടിട ഉദ്ഘാടനം നിശ്ചയിച്ചത്. പരിപാടികളിൽ കൃത്യത പുലർത്തുന്ന മുഖ്യമന്ത്രി പാർടി ഗ്രാമമായ ബേഡഡുക്കയിൽ 25 മിനുറ്റ് വൈകിയാണ് എത്തിയത്. പരിപാടി പെട്ടെന്ന് തീർക്കണമെന്ന നിർദേശം സംഘാടകർക്ക് ലഭിച്ചിരുന്നതായി പറയുന്നു.

പ്രസംഗത്തിന് ശേഷം കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതായി അറിയിക്കുന്നു, എല്ലാവർക്കും അഭിവാദ്യങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞ ഉടനെ വേദിയിലുണ്ടായിരുന്ന സംഘാടകർ അടുത്ത കാര്യപരിപാടിയിലേക്ക്‌ അനൗൺമെൻ്റ് നടത്താൻ അനൗൺസർക്ക് സിഗ്നൽ നൽകുകയായിരുന്നുവെന്ന് പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അനൗൺസർ അടുത്ത കാര്യപരിപാടിയായ കെട്ടിടം നിർമിച്ച എൻജിനീയർക്കും കരാറുകാരനുമുള്ള ഉപഹാരം നൽകുമെന്ന അറിയിപ്പ് നൽകിയതെന്നാണ് വിവരം. ഇതിനിടയിലാണ് മുഖ്യമന്ത്രി പ്രകോപിതനായി തന്റെ പ്രസംഗം കഴിഞ്ഞിട്ടില്ലെന്നും അനൗൺസർക്ക് ചെവിടും കേൾക്കില്ലെന്ന് തോന്നുന്നുവെന്നും മര്യാദ കേടാണെന്നും പറഞ്ഞ് ഇറങ്ങിപ്പോയത്.



മാധ്യമങ്ങൾ മുഖ്യമന്ത്രി ഇറങ്ങിപ്പോയ സംഭവം ആഘോഷിച്ചതോടെ പനയാലിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകി. താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. തനിക്കുണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണെന്നും തെറ്റുണ്ടായാൽ ഇനിയും പറയുമെന്നും മുഖ്യമന്ത്രി സിപിഎം പനയാൽ ലോകൽ കമിറ്റി ഓഫീസ് ഉദ്‌ഘാടന വേദിയിൽ വെച്ച് പറഞ്ഞു. മാധ്യമങ്ങളെ പഴിച്ചാണ് വിവാദത്തെ മുഖ്യമന്ത്രി പനയാലിൽ നടന്ന പരിപാടിയിൽ വെച്ച് ലഘൂകരിച്ചത്.

Pinarayi Vijayan | ബേഡകത്ത് മുഖ്യമന്ത്രി ഇറങ്ങിപ്പോയ സംഭവത്തിൽ അനൗൺസറുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് സിപിഎം പ്രദേശിക നേതൃത്വം; പിണങ്ങിപ്പോയതല്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവും പുറത്തുവന്നു

അതേസമയം, മുഖ്യമന്ത്രിയുടെ അഹന്തയും ധാർഷ്ട്യവും ഒരിക്കൽ കൂടി പുറത്തുവന്നുവെന്ന് ഇതേക്കുറിച്ച് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോടായാലും സ്വന്തം പാർടിക്കാരോടായാലും എല്ലാവരോടും പുച്ഛ മനോഭാവമാണ് മുഖ്യമന്ത്രി വെച്ചുപുലർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Keywords: News, Bedakam, Kasaragod, Kerala, Pinarayi Vijayan, Video, Politics, CPM, Chief Minister clarifies about walks out of programme.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia