city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Nava Kerala Sadas | മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിത്തുടങ്ങി; കാസർകോട്ട് കനത്ത സുരക്ഷ; സഞ്ചരിക്കാനുള്ള ആഡംബര ബസ് മാണ്ഡ്യ വഴി കാസർകോട്ടെത്തി

കാസർകോട്: (KasargodVartha) നവ കേരള സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും കാസർകോട്ട് എത്തിത്തുടങ്ങി. ഏഴ് മന്ത്രിമാർ വെള്ളിയാഴ്ച രാത്രിയോടെ തന്നെ കാസർകോട്ട് എത്തിയിരുന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാവിലെയാണ് കാസർകോട്ടെ എത്തിയത്.

Nava Kerala Sadas | മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിത്തുടങ്ങി; കാസർകോട്ട് കനത്ത സുരക്ഷ; സഞ്ചരിക്കാനുള്ള ആഡംബര ബസ് മാണ്ഡ്യ വഴി കാസർകോട്ടെത്തി

മന്ത്രിമാരായ സജി ചെറിയാൻ, ആർ ബിന്ദു, ചിഞ്ചു റാണി, എം ബി രാജേഷ്, അഹ്‌മദ്‌ ദേവർകോവിൽ, കെ രാജൻ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, പി രാജീവ്, വി എൻ വാസവൻ, വി ശിവൻ കുട്ടി, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, വി അബ്ദുർ റഹ്‌മാൻ, എ കെ ശശീന്ദ്രൻ തുടങ്ങിയ മന്ത്രിമാരാണ് കാസർകോട്ട് എത്തിയിരിക്കുന്നത്.

വീണാ ജോർജ് കാർ മാർഗവും കെ കൃഷ്ണൻ കുട്ടി ഉച്ചയോടെ ഇന്റർസിറ്റി ട്രെയിനിലുമാണ് കാസർകോട്ട് എത്തുക. ജി ആർ അനിലും ആന്റണി രാജുവും ഉച്ചയോടെ കണ്ണൂർ വിമാനത്താവളം വഴി കാർ മാർഗമാണ് എത്തുക. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് കാർ മാർഗമാണ് രാവിലെ 11.10 മണിയോടെ കാസർകോട് ഗസ്റ്റ് ഹൗസിൽ എത്തിയത്. ജില്ലാ കലക്ടർ കെ ഇമ്പശേഖരനും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയും ചേർന്ന് മുഖ്യമന്ത്രിയെ ബൊക നൽകി സ്വീകരിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള വിഐപികൾക്ക് കനത്ത സുരക്ഷയാണ് കാസർകോട്ട് ഒരുക്കിയിരിക്കുന്നത്. ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, മെറ്റൽ ഡിറ്റക്ടർ, മെഡികൽ സംഘം, അഗ്നിശമന സേനാ വിഭാഗം, പ്രത്യേക പൊലീസ് സംഘം, സ്‌ട്രൈകിങ് ഫോഴ്‌സ് എന്നിവയുടെ സന്നാഹങ്ങളും ഏർപെടുത്തിയിട്ടുണ്ട്. പ്രതിഷേധ സാഹചര്യം ഉണ്ടാകാൻ ഇടയാകുമെന്നുള്ള രഹസ്യാന്വേഷണ വിഭാഗം റിപോർടിന്റെ അടിസ്ഥാനത്തിൽ അതീവ സുരക്ഷാ സന്നാഹമാണ് ഏർപെടുത്തിയിരിക്കുന്നത്.

Nava Kerala Sadas | മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിത്തുടങ്ങി; കാസർകോട്ട് കനത്ത സുരക്ഷ; സഞ്ചരിക്കാനുള്ള ആഡംബര ബസ് മാണ്ഡ്യ വഴി കാസർകോട്ടെത്തി

അതിനിടെ മുഖ്യമന്ത്രിക്കും 20 മന്ത്രിമാർക്കും സഞ്ചരിക്കുന്നതിനുള്ള ആഡംബര ബസ് ബെംഗ്ളൂറിൽ നിന്ന് മാണ്ഡ്യ വഴി കാസർകോട്ടെത്തിയിട്ടുണ്ട്. ആഡംബര ബസ് പാറക്കട്ട എ ആർ കാംപിലാണ് സൂക്ഷിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വഴികളിലുടനീളം പൊലീസിന്റെ വൻ സുരക്ഷാ സന്നാഹം നിലയുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. വൈകീട്ട് 3.30ന് പൈവളിഗെ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നവകേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Keywords: News, Kerala, Kasaragod, Nava Kerala Sadas, Malayalam News, Inauguration, School, Chief Minister, Ministers, arrived, Chief Minister and ministers arrived.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia