3 കെ എസ് ആര്‍ ടി സി ബസുകള്‍ ഒന്നിച്ചെത്തി; വണ്‍ വേയില്‍ കയറിയ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ടു
Oct 6, 2018, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2018) മൂന്നു കെ എസ് ആര്‍ ടി സി ബസുകള്‍ ഒന്നിച്ചെത്തിയതോടെ വണ്‍ വേയില്‍ കയറിയ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ടു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ കാസര്‍കോട് ട്രാഫിക് ജംഗ്ഷനിലാണ് സംഭവം. കാസര്‍കോട് സബ് കോടതി വജ്രജൂബിലി സമാപന പരിപാടിയില്‍ പങ്കെടുക്കാനായി കാസര്‍കോട്ടെത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ് ആണ് ഗതാഗതക്കുരുക്കില്‍പെട്ടത്.
രാവിലെ എട്ടു മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണമില്ലെന്നും അതുകൊണ്ടാണ് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്നും ഗവര്‍ണറെയും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം വണ്‍ വേയിലൂടെ പ്രവേശിച്ചതെന്നും പോലീസ് കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇത് സുരക്ഷാ വീഴ്ചയല്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 10 മിനുട്ടോളം ഗതാഗതക്കുരുക്കില്‍പെട്ട ചീഫ് ജസ്റ്റിസിന്റെ വാഹനത്തെ പോലീസ് പട ഇറങ്ങി പിന്നീട് ഇതുവഴി തന്നെ കടന്നുപോകാന്‍ സൗകര്യമൊരുക്കുകയായിരുന്നു.
സബ് കോടതിയുടെ ഒരു വര്‍ഷം നീണ്ട വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്യും. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ (സിപിസിആര്‍ഐ) ഇന്നോവേഷന്‍ പ്രദര്‍ശനം ശനിയാഴ്ച രാവിലെ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, High-Court, Traffic-block, Chief Justice blocked in Traffic
< !- START disable copy paste -->