പോലീസ് സംഘത്തെ കബളിപ്പിച്ച് ആറ് കോഴിക്കടത്ത് ലോറികള്‍ രക്ഷപ്പെട്ടു; രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയില്‍
Jan 12, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 12/01/2017) വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ കബളിപ്പിച്ച് ആറ് കോഴിക്കടത്ത് ലോറികള്‍ രക്ഷപ്പെട്ടു. രണ്ട് കോഴിവാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ ചൗക്കിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ട്രാഫിക് എസ് ഐ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രണ്ട് കോഴിവാഹനങ്ങള്‍ പിടികൂടിയത്.
കോഴികളെ കടത്തിവരികയായിരുന്ന കെ എഎല്‍ 05 എ വി-6087, കെ എല്‍ 32 എഫ്-723 നമ്പര്‍ ലോറികളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ ലോറികളടക്കം എട്ടുലോറികള്‍ വലിയൊരു കണ്ടെയ്‌നര്‍ ലോറിക്ക് പിറകിലായി വരികയായിരുന്നു. വലിയ ലോറിക്ക് പിറകെ കോഴികളുമായി വരികയായിരുന്ന മിനിലോറികള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് സംഘം ഈ ലോറികള്‍ തടയാന്‍ ശ്രമിച്ചെങ്കിലും വലിയ ലോറികളെ മറികടന്ന് ആറ് ലോറികള്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
രണ്ട് മിനിലോറികള്‍ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ രേഖകളില്ലാതെയാണ് കടത്തെന്ന് തെളിഞ്ഞു. ഇതിനിടെ ഒരു മിനി ലോറിയുടെ ഡ്രൈവര്‍ പോലീസിന് പിടികൊടുക്കാതെ ഓടിരക്ഷപ്പെടുകയും ചെയ്തു. മറ്റൊരു ലോറിയുടെ ഡ്രൈവര്‍ സണ്ണിജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. വലിയ ലോറികളുടെ മറപറ്റി ചെറിയ വാഹനങ്ങളില്‍ കോഴികളും മണലും കടത്തുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. പോലീസിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും കോഴിക്കടത്ത് സജീവമായിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗം ഇതിന് ഒത്താശ നല്‍കുന്നതായും ആരോപണമുണ്ട്.
Keywords: Kasaragod, Kerala, Chicken, custody, Chicken smuggling; 2 vehicles in Police custody