കോഴിക്ക് തിങ്കളാഴ്ച മുതല്‍ 87 രൂപ, വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ധനമന്ത്രി; അനധികൃതമായി ജി എസ് ടി ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും നടപടി
Jul 7, 2017, 17:32 IST
തിരുവനന്തപുരം: (www.kasargodvartha.com 07.07.2017) ജിഎസ്ടി നിലവില്‍ വന്നതോടെ കോഴിയിറച്ചിയുടെ നികുതിയില്ലാതായി. ഇതോടെ വില നേരത്തെയുണ്ടായിരുന്ന 103 രൂപയില്‍ നിന്ന് 87 രൂപയായി കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു.
നിലവില്‍ 103 രൂപയില്‍ വില്‍ക്കുന്ന കോഴിക്ക് 14 % മാണ് നികുതി. ഈ നികുതി പിന്‍വലിച്ചതോടെ കോഴിയുടെ വില 87 രൂപയായി കുറഞ്ഞെന്നും തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച്ചയോടെ 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യാപാരികളോട് പറഞ്ഞു.
ജിഎസ്ടിയുടെ മറവില്‍ കൊള്ളലാഭമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരത്തില്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്ന സാഹചര്യം വന്നാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇടപെടണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
നികുതി ഈടാക്കാന്‍ ബാധ്യതയില്ലാത്ത ഹോട്ടലുകളും ജിഎസ്ടിയുടെ പേരില്‍ ജനങ്ങളില്‍ നിന്ന് നികുതിയെന്ന പേരില്‍ പണം ഈടാക്കുന്നുണ്ട്. കേരളത്തിലാകെയുള്ള ഹോട്ടലുകളില്‍ ചെറിയ ശതമാനം മാത്രമാണ് വാറ്റ് നിയമപ്രകാരം രജിസ്ട്രേഷന് എടുത്തിരുന്നത്. ജിഎസ്ടി പിരിക്കാനും ഇവയ്ക്കു മാത്രമേ അര്‍ഹതയുള്ളൂ. മന്ത്രി പറഞ്ഞു.
രജിസ്ട്രേഷന് ഇല്ലാത്ത ഒട്ടേറെ ഹോട്ടലുകളും നികുതിയെന്ന പേരില്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഈ പണം ഉടമകളുടെ ലാഭത്തിലേക്കാണ് പോകുന്നത്. മന്ത്രി പറഞ്ഞു.
അതേസമയം കോഴികളുടെ ഉത്പാദനച്ചെലവ് 85 രൂപ വരുമെന്നും അതിനാല്‍ ഈ വില സ്വീകാര്യമല്ലെന്നും എകെപിഎഫ് പ്രസിഡന്റ് പ്രതികരിച്ചു.
Keywords: Kerala, Thiruvananthapuram, news, Top-Headlines, Chicken, Chicken-price-reduce, Tax, Minister, Chicken price reduced to Rs. 87.