Chicken price | ഒറ്റയടിക്ക് പകുതിയോളം ഇടിഞ്ഞ കോഴി വില രണ്ട് ദിവസം കൊണ്ട് വീണ്ടും കൂടി
Nov 25, 2023, 19:19 IST
കാഞ്ഞങ്ങാട്: (KasargodVartha) ഒറ്റയടിക്ക് പകുതി വരെ ഇടിഞ്ഞ കോഴി വില രണ്ട് ദിവസം കൊണ്ട് വീണ്ടും കൂടി. 130 രൂപ വരെ വിലയുണ്ടായിരുന്ന ചികന് രണ്ട് ദിവസം മുമ്പ് 70 രൂപയായി ഇടിഞ്ഞിരുന്നു. ശബരിമല സീസണ്‍ തുടങ്ങിയതിന് പിന്നാലെ ആവശ്യം കുറഞ്ഞതാണ് കോഴി വില ഒറ്റയടിക്ക് കുറയാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.
എന്നാല്‍ അടുത്ത ദിവസം തന്നെ കോഴി വില കൂടാന്‍ തുടങ്ങിയിട്ടുണ്ട്. കോഴിയുടെ വരവ് കുറഞ്ഞതോടെയാണ് വില കൂടാന്‍ തുടങ്ങിയത്. വെള്ളിയാഴ്ച 80 രൂപയായിരുന്ന കോഴി വില ശനിയാഴ്ച 90 രൂപയിലെത്തി. വില കുറഞ്ഞത് കാരണം കോഴി വാങ്ങാന്‍ കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
മീന്‍ വില കുറവായത് കൊണ്ട് പലരും ചികന്‍ ഉപേക്ഷിച്ച് മീന്‍ വാങ്ങാന്‍ തയ്യാറായതും കോഴിവിലയെ ബാധിച്ചിരുന്നു. പെരിയയില്‍ 85 രൂപയാണ് ശനിയാഴ്ചത്തെ കോഴി വില. കാസര്‍കോട്ട് അത് 90-95 രൂപയാണ്.

Keywords: Chicken price, Food, Malayalam News, Kerala News, Kasaragod News, Chicken Price Hike, Price, Chicken price increased again in two days.
< !- START disable copy paste -->