city-gold-ad-for-blogger

Controversy | ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യശാല പൂട്ടിയത് ഭരണ കക്ഷിയുടെ സംസ്ഥാന നേതാവിന്റെ നിര്‍ദേശ പ്രകാരമാണെന്ന് ആക്ഷേപം; സി ഐ ടി യു - സിപിഎം ബന്ധം വഷളാകുന്നു; ചുമട്ട് തൊഴിലാളികളുടെ അടിയന്തര യോഗം ശനിയാഴ്ച വൈകീട്ട്

ചെറുവത്തൂര്‍: (KasargodVartha) ഒറ്റ ദിവസം തുറക്കുകയും പ്രദേശവാസികളുടെ യാതൊരു എതിര്‍പ്പും ഇല്ലാതിരുന്നിട്ടും പിറ്റേ ദിവസം പൂട്ടുകയും ചെയ്ത കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യശാല തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ബാറുടമ കണ്ടതിന് പിന്നാലെ ഭരണ കക്ഷിയുടെ സംസ്ഥാന നേതാവിന്റെ നിര്‍ദേശ പ്രകാരമാണ് മദ്യശാല പൂട്ടിയതെന്ന ആക്ഷേപം ചെറുവത്തൂരില്‍ ശക്തമാണ്.
       
Controversy | ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യശാല പൂട്ടിയത് ഭരണ കക്ഷിയുടെ സംസ്ഥാന നേതാവിന്റെ നിര്‍ദേശ പ്രകാരമാണെന്ന് ആക്ഷേപം; സി ഐ ടി യു - സിപിഎം ബന്ധം വഷളാകുന്നു; ചുമട്ട് തൊഴിലാളികളുടെ അടിയന്തര യോഗം ശനിയാഴ്ച വൈകീട്ട്

സംസ്ഥാന നേതാവിന്റെ നിര്‍ദേശ പ്രകാരം പാര്‍ടിയുടെ പ്രാദേശിക യോഗം ചേരുകയും ജില്ലാ നേതൃത്വത്തിന്റെ പ്രതിനിധി യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തതിന് പിന്നാലെയാണ് മദ്യശാല അടച്ചിടാന്‍ തീരുമാനിച്ചതെന്നാണ് പറയുന്നത്. മദ്യശാല അടച്ച് പൂട്ടിയതിനെതിരെ ചെറുവത്തൂരിലെ ചുമട്ട് തൊഴിലാളികള്‍ ഉള്‍പെടുന്ന സി ഐ ടി യുവും പാര്‍ടി നേതൃത്വവും രണ്ട് തട്ടിലാണ്. മദ്യശാല തുറന്നില്ലെങ്കില്‍ പാര്‍ടിയുമായി നിസഹകരിക്കാനാണ് ചുമട്ട് തൊഴിലാളികളുടെ നീക്കമെന്ന് അറിയുന്നു.

വിഷയം ചര്‍ച ചെയ്യുന്നതിനായി ചുമട്ട് തൊഴിലാളികളുടെ അടിയന്തര യോഗം ശനിയാഴ്ച വൈകീട്ട് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യശാല അടച്ച് പൂട്ടുന്നതിന് വ്യക്തമായ ഒരു കാരണവും നേതൃത്വത്തിന് പറയാനില്ല. ബാറുടമ സംസ്ഥാന നേതാവിനെ കണ്ട് സങ്കടം പറഞ്ഞതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല വന്നാല്‍ തങ്ങളുടെ ബാര്‍ പൂട്ടിപോകേണ്ട അവസ്ഥയുണ്ടാകുമെന്നാണ് ബാറുടമ സംസ്ഥാന നേതാവിനെ ധരിപ്പിച്ചതെന്നും പാര്‍ടി നേതൃത്വത്തിന് നല്ലൊരു തുക സംഭാവന നല്‍കുന്ന ബാര്‍ ഉടമയെ പിണക്കാന്‍ നേതാക്കള്‍ക്ക് ഇഷ്ടമല്ലെന്നും സൂചനയുണ്ട്.

നേരത്തെ പിലിക്കോട് പടുവളത്ത് ബിവറേജ് മദ്യശാല തുറന്നപ്പോള്‍ അടപ്പിക്കാന്‍ ജനങ്ങള്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചിരുന്നു. ജനകീയ പ്രക്ഷോഭത്തില്‍ ബിവറേജ് മദ്യശാല പൂട്ടിയതിന് പിന്നാലെയാണ് തൊട്ടടുത്തുള്ള ചെറുവത്തൂര്‍ പഞ്ചായതില്‍ ബാറിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഇതും അന്ന് വിമര്‍ശന വിധേയമായിരുന്നു. പിന്നീടാണ് ഇപ്പോള്‍ ചെറുവത്തൂര്‍ പഞ്ചായത് കണ്‍സ്യൂമര്‍ ഫെഡിന്റെ ഒറ്റദിവസം പ്രവര്‍ത്തിക്കുകയും രാത്രിക്ക് രാത്രി അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തത്.

മദ്യശാലയ്ക്ക് തടസമായി പറയുന്നത് റെയില്‍വേ സ്റ്റേഷനില്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ വാഹന ഗതാഗത തടസമുണ്ടാകുമെന്നാണ്. ഇതിന് പരിഹാരമായി പിറകുവശത്ത് കൗണ്ടര്‍ തുടങ്ങാന്‍ മണ്ണിട്ട് സ്ഥല സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് വ്യക്തമാക്കുന്നത്. തൊട്ടടുത്തൊന്നും വീടുകള്‍ ഇല്ലെന്നതും അനുകൂല ഘടകമാണെന്ന് കണ്‍സ്യൂമര്‍ ഫെഡ് വൃത്തങ്ങള്‍ പറയുന്നു. തിരക്കിട്ട് മദ്യശാല തുറക്കേണ്ട കാര്യമില്ലെന്നും പ്രശ്നം പരിഹരിച്ച് സ്ഥാപനം തുടങ്ങാമെന്നുമാണ് യോഗത്തില്‍ സംബന്ധിച്ച ജില്ലാ നേതാവ് വ്യക്തമാക്കിയത്. പാര്‍ടി മദ്യശാലയ്ക്ക് എതിരല്ലെന്നും വ്യകത്മാക്കിയിട്ടുണ്ട്.
       
Controversy | ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യശാല പൂട്ടിയത് ഭരണ കക്ഷിയുടെ സംസ്ഥാന നേതാവിന്റെ നിര്‍ദേശ പ്രകാരമാണെന്ന് ആക്ഷേപം; സി ഐ ടി യു - സിപിഎം ബന്ധം വഷളാകുന്നു; ചുമട്ട് തൊഴിലാളികളുടെ അടിയന്തര യോഗം ശനിയാഴ്ച വൈകീട്ട്

എക്‌സൈസ് വകുപ്പിന്റെ മാനദണ്ഡം പാലിച്ച് അനുയോജ്യമായ സ്ഥലത്താണ് മദ്യശാല തുറന്നതെന്നും തുറന്നതിന്റെ അന്ന് രാത്രി തന്നെ കണ്‍സ്യൂമര്‍ ഫെഡിന്റെ ഉന്നതങ്ങളില്‍ നിന്നും അറിയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് മദ്യശാല പൂട്ടിയതെന്നുമാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് 10 ലക്ഷത്തോളം രൂപയുടെ റെകോര്‍ഡ് വരുമാനമാണ് മദ്യശാല തുറന്ന വിവരം കൂടുതല്‍ ജനങ്ങള്‍ അറിയാതെ തന്നെ ലഭിച്ചത്. സര്‍കാരിന്റെ മദ്യനയം അടിസ്ഥാനമാക്കിയാണ് മദ്യശാല തുറന്നതെന്നും കണ്‍സ്യൂമര്‍ ഫെഡ് വ്യക്തമാക്കി.

Keywords: Liquor Shop, Consumer Fed, Cheruvathur, Malayalam News, Kerala News, Kasaragod News, Politics, Political News, CPM, CITU, Controversy, Cheruvathur: Controversy over closure of liquor shop.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia