city-gold-ad-for-blogger

മദ്രസാധ്യാപകരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണം; വിവാദം പുകഞ്ഞു, നിര്‍ദേശം പിന്‍വലിച്ച് കാസര്‍കോട് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 23.07.2020) മദ്രസാധ്യാപകരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്ന നിര്‍ദേശം വിവാദം പുകഞ്ഞതോടെ കാസര്‍കോട് പോലീസ് പിന്‍വലിച്ചു. ജില്ലയിലെ മദ്രസകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും മറ്റും നിയമനങ്ങള്‍ നടത്തുമ്പോള്‍ വ്യക്തിയുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിച്ച് നിയമന നടപടികള്‍ നടത്താനാണ് പോലീസ് നിര്‍ദേശിച്ചത്. അല്ലാത്തപക്ഷം നിയമനം നടത്തുന്ന കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസ് നോട്ടീസ്.

കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ കീഴിലുള്ള ബേക്കല്‍ പൊലീസ് സ്റ്റേഷന്‍, ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലുമുള്ള മദ്രസ മാനേജുമെന്റുകള്‍ക്കായിരുന്നു കത്ത് നല്‍കിയത്. മദ്രസക്ക് പുറമെ പള്ളിക്ക് കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലും പുതിയ ഉത്തരവ് ബാധകമാക്കിയിരുന്നു. എന്നാല്‍ കത്ത് പോലീസിന്റെ മുസ്ലിം വിരുദ്ധതയാണെന്ന് കാണിച്ച് പല സംഘടനകളും രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. കുട്ടികള്‍ക്കെതിരായ പീഡനവും, അതിക്രമവും എല്ലാ വിഭാഗമാളുകളും വെറുക്കുന്ന കുറ്റകൃത്യമാണ്. ഇത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ലെന്നുമായിരുന്നു വിലയിരുത്തല്‍. ഇതിനു പിന്നാലെയാണ് പോലീസ് നിര്‍ദേശം പിന്‍വലിച്ചത്.

അതേസമയം നോട്ടീസ് കൊടുത്ത സദുദ്ദേശ്യത്തെ മറ്റു ചിലര്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ചത് കൊണ്ടാണ് നോട്ടീസ് പിന്‍വലിച്ചതെന്ന് ചീമേനി പൊലീസ് സ്റ്റേഷന്‍ ജി.ഡി ഇന്‍ ചാര്‍ജ് ബ്രിജേഷ് വിശദീകരിച്ചു. സ്‌കൂളുകളിലെ പീഡനത്തില്‍ നേരത്തെ സ്‌കൂള്‍ അധികൃതരെ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കാറാണെന്നും നിലവിലെ കോവിഡ് സാഹചര്യത്തില്‍ അതിന് സാധിക്കാത്തതിനാല്‍ മദ്രസ അധികൃതര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നെന്നുമായിരുന്നു നേരത്തെ പൊലീസ് നോട്ടീസിറക്കിയതിനെ ന്യായീകരിച്ചിരുന്നത്. വംശീയ മുന്‍വിധിയോടെയല്ല നോട്ടീസ് ഇറക്കിയതെന്നും അത് ചിലരുടെ വ്യാഖ്യാനമാണെന്നും ചീമേനി പൊലീസ് പറഞ്ഞു.

മദ്രസാധ്യാപകരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണം; വിവാദം പുകഞ്ഞു, നിര്‍ദേശം പിന്‍വലിച്ച് കാസര്‍കോട് പോലീസ്


Keywords: Kasaragod, Kerala, news, Top-Headlines, madrasa, cheemeni-police-withdrew-notice-given-to-madrasa
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia