ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് പണം തട്ടല്‍; 100 പവനും ഒന്നരക്കോടിയോളം രൂപയും തട്ടിയ ദമ്പതികള്‍ക്കെതിരെ പരാതിയുമായി നിരവധി പേര്
Oct 27, 2017, 16:12 IST
ബന്തിയോട്: (www.kasargodvartha.com 27/10/2017) ഗള്‍ഫില്‍ ആരംഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. 100 പവനും ഒന്നരക്കോടിയോളം രൂപയും തട്ടിയ ദമ്പതിള്ക്കെതിരെ പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കുമ്പള സി ഐ വി.വി മനോജിനാണ് ഇതു സംബന്ധിച്ച് പരാതി ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായി സി ഐ പറഞ്ഞു.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷെയര്വാഗ്ദാനം ചെയ്തെത്തിയ ദമ്പതികള്‍ പലരില്‍ നിന്നും പണവും സ്വര്‍ണവും വാങ്ങിച്ച ശേഷം കബളിപ്പിച്ചുവെന്നാണ് പരാതി. കുമ്പള, ഷിറിയ, പൈവളിഗെ, കര്‍ണാടക പുത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി പേരില്‍ നിന്നായി ദമ്പതികള്‍ പണവും ആഭരണവും വാങ്ങിയതായാണ് വിവരം. ദമ്പതികള്‍ നേരിട്ട് വീട്ടിലെത്തിയാണ് പണവും ആഭരണങ്ങളും വാങ്ങിയതെന്നും പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Cheating, Complaint, Investigation, Police, Couples, CI, Cheating complaint against couples; police investigation started
Keywords: News, Kasaragod, Cheating, Complaint, Investigation, Police, Couples, CI, Cheating complaint against couples; police investigation started