Cheating Case | 2.58 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന സംഭവത്തില്‍ മരുന്ന് കംപനിക്കെതിരെ കാസര്‍കോട്ടെ ഡോക്ടറുടെ പരാതിയില്‍ കേസ്
Sep 22, 2023, 16:45 IST
കാസര്‍കോട്: (www.kasargodvartha.com) മരുന്ന് എത്തിക്കുന്നതിന് 2.58 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന സംഭവത്തില്‍ മരുന്ന് കംപനിക്കെതിരെ കാസര്‍കോട്ടെ ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസര്‍കോട് ടൗണില്‍ സ്റ്റാര്‍ ക്ലിനിക് നടത്തുന്ന ഡോ.അബ്ദുര്‍ ഹമീദിന്റെ പരാതിയിലാണ് ബംഗ്ലൂരുവിലെ എക്‌സസ് ഹെല്‍ത് ഇന്റര്‍നാഷനല്‍ കംപനിയുടെ മാനേജര്‍ സുരേന്ദ്രനെതിരെ കേസെടുത്തത്.
ഓണ്‍ലൈന്‍ വഴിയാണ് മരുന്ന് എത്തിക്കാനായി ഡോക്ടര്‍ പണം അടച്ചത്. എന്നാല്‍ മരുന്നോ അടച്ച പണമോ നല്‍കാതെ വഞ്ചിച്ചുവെന്ന് കാട്ടിയാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Cheating Case Against Medical Company, Kasaragod, News, Cheating Case, Medical Company, Complaint, Police, Online, Probe, Kerala News.