city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chargesheet | ഭാര്യയും മകനും ചേർന്ന് ഗൃഹനാഥനെ നെഞ്ചിൻ കൂട് തകർത്ത് കൊലപ്പെടുത്തിയെന്ന കേസിന്റെ കുറ്റപത്രം സമർപിച്ചു; 'കൊലയിലേക്ക് നയിച്ചത് വിവാഹമോചനത്തിന് നിർബന്ധിച്ചതിനാൽ'

രാജപുരം: (KasargodVartha) ഭാര്യയും മകനും ചേർന്ന് ഗൃഹനാഥനെ നെഞ്ചിൻ കൂട് തകർത്ത് കൊലപ്പെടുത്തിയെന്ന കേസിന്റെ കുറ്റപത്രം സമർപിച്ചു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് രാജപുരം ഇൻസ്‌പെക്ടർ കൃഷ്ണൻ കെ കാളിദാസൻ കുറ്റപത്രം സമർപിച്ചത്. പാണത്തൂർ പുത്തിരിയടുക്കം പനച്ചിക്കാട് വീട്ടിൽ ടി വി ബാബുവിനെ (65) ഭാര്യ സീമന്തിനിയും (48) മകൻ സബിനും (19) ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Chargesheet | ഭാര്യയും മകനും ചേർന്ന് ഗൃഹനാഥനെ നെഞ്ചിൻ കൂട് തകർത്ത് കൊലപ്പെടുത്തിയെന്ന കേസിന്റെ കുറ്റപത്രം സമർപിച്ചു; 'കൊലയിലേക്ക് നയിച്ചത് വിവാഹമോചനത്തിന് നിർബന്ധിച്ചതിനാൽ'

വിവാഹമോചനത്തിന് ബാബു ഭാര്യ സീമന്തിനിയെ സ്ഥിരമായി നിർബന്ധിച്ചിരുന്നതായി പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു. ഇതാണ് കൊലയ്ക്കുള്ള കാരണമായി പറയുന്നത്. ഭാര്യ സീമന്തിനിയാണ് കേസിലെ ഒന്നാം പ്രതി. മകൻ സബിൻ രണ്ടാം പ്രതിയാണ്. 2023 ഏപ്രിൽ ഏഴിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മർദനത്തെ തുടർന്ന് നെഞ്ചിൻ കൂട് തകർന്നതാണ് മരണ കാരണമായി പോസ്റ്റ് മോർടം റിപോർടിൽ വ്യക്തമായത്.

'മർദനത്തിൽ വാരിയെല്ല് പൊട്ടി ഹൃദയത്തിൽ തുളഞ്ഞുകയറുകയായിരുന്നു. താനാണ് കൊല നടത്തിയതെന്നായിരുന്നു സീമന്തിനി പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഒരാൾക്ക് മാത്രം കൊല നടത്താൻ കഴിയില്ലെന്ന് പൊലീസ് സംശയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകനും കൊലപാതകത്തിൽ പങ്കാളിയാണെന്ന് തെളിഞ്ഞത്. സംഭവ ദിവസം മദ്യലഹരിയിൽ വീട്ടിലെത്തിയ ബാബു ഭാര്യയുമായി കയ്യാങ്കളി നടത്തിയിരുന്നു.

ഇതിനിടയിൽ ബാബു കത്തി കൊണ്ട് സീമന്തിനിയെ വെട്ടുകയും ചെയ്തു. ഇതോടെയാണ് മുറിക്കകത്ത് ഉണ്ടായിരുന്ന മകൻ സബിനും കൃത്യത്തിൽ ഇടപെട്ടത്. വീടിന് സമീപത്തെ റോഡിലാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീണ് മരിച്ചതാണെന്ന് നാട്ടുകാരെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാനാണ് മൃതദേഹം റോഡിൽ കൊണ്ടിട്ടത്', പൊലീസ് പറയുന്നു.

പൊലീസ് ഇതെല്ലാം ശാസ്ത്രീയമായി തന്നെ തെളിയിച്ചു. ബാബുവിനെ ആക്രമിക്കാൻ ഉപയോഗിച്ച മരവടി, കല്ല് എന്നിവ വീടിന് സമീപം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 30 സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. കൊലയ്ക്ക് ശേഷം റിമാൻഡിലായിരുന്നു. സീമന്തിനിയും സബിനും അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. കേസ് വിചാരണ നടപടികൾക്കായി കാസർകോട് സെഷൻസ് കോടതിയിലേക്ക് മാറ്റും.

Keywords: Murder,Filed,Case,Chargesheet,Rajapuram,Kasaragod,Police,Investication,Court,News Chargesheet filed in murder case < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia