Found Dead | ടെംപോ ഡ്രൈവറായ യുവാവിനെ ശ്മശാനത്തിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Jan 19, 2024, 17:58 IST
ചന്തേര: (KasargodVartha) ടെംപോ ഡ്രൈവറായ യുവാവിനെ ശ്മശാനത്തിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് കാലിക്കടവ് കരക്കകാവിന് സമീപത്തെ പരേതനായ പി വി കണ്ണന്റെ മകന്‍ പ്രമോദ് (43) ആണ് മരിച്ചത്.
കാലിക്കടവിലെ ശ്മശാനത്തില്‍ വെളളിയാഴ്ച (19.01.2024) ഉച്ചക്കാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ വണ്ടി രണ്ട് ദിവസമായി പണിക്ക് വെച്ചിരിക്കുന്നതിനാല്‍ ജോലിക്ക് പോയിരുന്നില്ല.
ചന്തേര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനയച്ചു. മരണ കാരണം വ്യക്തമല്ല. മാതാവ്: തമ്പായി. ഭാര്യ: ഷൈജ ഗര്‍ഭിണിയാണ്. രണ്ട് മക്കളുണ്ട്.
Keywords: News, Kerala, Kerala-News, Obituary, Top-Headlines, Youth, Tempo Driver, Found Dead, Obtuary, Chandera News, Local News, Crematorium, Chandera: Tempo Driver Found Dead.