city-gold-ad-for-blogger

Train Stop | ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം: 2 ട്രെയിനുകള്‍ക്ക് ചന്തേര റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചതായി എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ചന്തേര: (KasargodVartha) ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷം ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം നടക്കുന്നതിന്റെ ഭാഗമായി ചന്തേര റെയില്‍വേ സ്‌റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ക്ക് സ്‌റ്റോപ് അനുവദിച്ചു. ഫെബ്രുവരി എട്ട് മുതല്‍ 11 വരെയാണ് പെരുങ്കളിയാട്ടം നടക്കുന്നത്.

Train Stop | ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം: 2 ട്രെയിനുകള്‍ക്ക് ചന്തേര റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചതായി എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

 ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ദക്ഷിണ കര്‍ണാടകയില്‍ നിന്നുമായി നിരവധി ഭക്തജനങ്ങളാണ് പെരുങ്കളിയാട്ടത്തിന് എത്തിച്ചേരുക. ക്ഷേത്രകമിറ്റി ഭാരവാഹികളുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ദക്ഷിണ റെയില്‍വെ ജെനറല്‍ മാനജര്‍ക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 16610 നമ്പര്‍ മംഗ്‌ളുറു - കോഴിക്കോട് എക്‌സ്പ്രസ്, 16324 നമ്പര്‍ മംഗ്‌ളുറു - കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് എട്ട് മുതല്‍ 11 വരെ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.

മംഗ്‌ളുറു- കോഴിക്കോട് ട്രെയിന്‍ രാവിലെ 7.48നും, മംഗ്‌ളുറു- കോയമ്പത്തൂര്‍ എക്‌സ്പ്രസ് രാവിലെ 10.44നും ചന്തേരയില്‍ എത്തിച്ചേരും.

Train Stop | ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം: 2 ട്രെയിനുകള്‍ക്ക് ചന്തേര റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചതായി എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Keywords: News, Malayalam News, Kasaragod, Muchilot Perungaliyattam, Chandera, Railway station, Mangluru, Calicut, Chandera Muchilot Perungaliyattam: Two trains stop allowed
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia