city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Holiday | ഇടപാടുകാര്‍ ശ്രദ്ധിക്കുക: 22ന് ബാങ്ക്, പോസ്റ്റ്ഓഫീസ്, എല്‍ഐസി, ബിഎസ്എന്‍എല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി

കാസര്‍കോട്: (KasargodVartha) ജനുവരി 22ന് തിങ്കളാഴ്ച ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ബി എസ് എന്‍ എല്‍, എല്‍ ഐ സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് 2.30 വരെ അവധിയായിരിക്കും.

അന്ന് അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍കാര്‍ അവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉച്ചവരെ അവധി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം ഡയറക്ടര്‍ സുഷമ കിന്‍ഡോ പ്രത്യേക ഉത്തരവ് തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.

Holiday | ഇടപാടുകാര്‍ ശ്രദ്ധിക്കുക: 22ന് ബാങ്ക്, പോസ്റ്റ്ഓഫീസ്, എല്‍ഐസി, ബിഎസ്എന്‍എല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി

സ്റ്റേറ്റ് ബാങ്ക് ചെയര്‍മാന്‍ എംഡി സി ഇ ഒ പൊതുമേഖലാ ബാങ്കുകള്‍, ചെയര്‍മാന്‍, എം ഡി, സി ഇ ഒ, പൊതുമേഖലാ ഇന്‍ഷൂറന്‍സ് കംപനികള്‍, ചെയര്‍മാന്‍ എം ഡി, സി ഇ ഒ ധനകാര്യസ്ഥാപനങ്ങള്‍ ചെയര്‍മാന്‍ റീജിയണല്‍ റൂറല്‍ ബാങ്ക് എന്നിവര്‍ക്കാണ് 22ന് ഉച്ചയ്ക്ക് 12 മണിവരെ അവധി നല്‍കണമെന്ന് കാണിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. അന്നേദിവസം രാവിലെ 11.51 മുതല്‍ 12.33 വരെയുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുന്നത്. ഈ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ വീടുകളില്‍ നടക്കുന്ന ചടങ്ങിന് പങ്കാളികളാകാന്‍ വേണ്ടിയാണ് ഉച്ചക്ക് 2.30 വരെ അവധി നല്‍കുന്നതെന്നാണ് വിശദീകരണം.
  
Holiday | ഇടപാടുകാര്‍ ശ്രദ്ധിക്കുക: 22ന് ബാങ്ക്, പോസ്റ്റ്ഓഫീസ്, എല്‍ഐസി, ബിഎസ്എന്‍എല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Attention Customers, Bank, Post Office, LIC, BSNL, Closed, January 22nd, Attention Customers: Bank, Post Office, LIC, BSNL will be closed till noon on 22nd.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia