city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Miraculous Escape | മാവേലി എക്‌സ്പ്രസ് ട്രെയിനില്‍നിന്ന് തെറിച്ച് വീണ പ്രവാസി യുവാവ് ഗുരുതര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു; അര്‍ധരാത്രിവരെ പൊലീസും പ്രദേശവാസികളും തിരഞ്ഞു; 12 മണിക്കൂറിന് ശേഷം തെങ്ങിന്‍തോപ്പില്‍നിന്ന് കണ്ടെത്തി; കാസര്‍കോട്ടെത്തിയത് സുഹൃത്തിനെ കാണാന്‍

ചന്തേര:(KasargodVartha) വെള്ളിയാഴ്ച രാത്രി മാവേലി എക്‌സ്പ്രസ് ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുന്നതിനിടെ തെറിച്ച് വീണ പ്രവാസി യുവാവ് ഗുരുതരമായ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ഡിജോ ഫെര്‍ണാണ്ടസ് (32) ആണ് ട്രെയിനില്‍ നിന്ന് വീണത്.

ശനിയാഴ്ച രാവിലെ തൃക്കരിപ്പൂര്‍ വടക്കേകൊവ്വലിലെ ഒരു വീടിനടുത്തുള്ള തെങ്ങിന്‍തോപ്പിലാണ് യുവാവിനെ കണ്ടെത്തിയത്. തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ് രക്തം വാര്‍ന്ന ഇയാളെ തൃക്കരിപ്പൂരിലെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിലും പ്രവേശിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച (02.02.2024) രാത്രി ഏഴ് മണിയോടെ മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ വീണതായി മറ്റൊരു യാത്രക്കാരന്‍ റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു. ചന്തേരയ്ക്കും തൃക്കരിപ്പൂരിനും ഇടയിലാണ് വീണതെന്നാണ് നല്‍കിയ വിവരം. തുടര്‍ന്ന് ചന്തേര പൊലീസ് പ്രദേശവാസികളുടെ സഹായത്തോടെ റെയില്‍വേ ട്രാകിന്റെ ഇരുവശങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു.

Miraculous Escape | മാവേലി എക്‌സ്പ്രസ് ട്രെയിനില്‍നിന്ന് തെറിച്ച് വീണ പ്രവാസി യുവാവ് ഗുരുതര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു; അര്‍ധരാത്രിവരെ പൊലീസും പ്രദേശവാസികളും തിരഞ്ഞു; 12 മണിക്കൂറിന് ശേഷം തെങ്ങിന്‍തോപ്പില്‍നിന്ന് കണ്ടെത്തി; കാസര്‍കോട്ടെത്തിയത് സുഹൃത്തിനെ കാണാന്‍

ഈ വിവരം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിലിക്കോട്, ഉദിനൂര്‍, തൃക്കരിപ്പൂര്‍ പ്രദേശങ്ങളിലെ യുവാക്കളും വീണയാളെ കണ്ടെത്താന്‍ പരിശ്രമം നടത്തിയിരുന്നു. രാത്രി 12 മണിവരെ തിരച്ചില്‍ നടത്തിയിട്ടും വീണ ആളിനെ കണ്ടെത്താനായില്ല. പിന്നീട് ശനിയാഴ്ച (03.02.2024) രാവിലെ ഏഴ് മണിയോടെ മുറ്റമടിക്കുകയായിരുന്ന സ്ത്രീയെ തെങ്ങിന്‍തോപ്പില്‍നിന്ന് യുവാവ് കൈകൊട്ടി വിളിച്ച് സഹായമഭ്യര്‍ഥിക്കുകയായിരുന്നു. സമീപവാസിയായ കിഷോര്‍ എന്നയാളാണ് ഉടന്‍തന്നെ അഗ്നിരക്ഷാസേനയെയും ചന്തേര പൊലീസിനെയും വിവരമറിയിച്ചത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

രാത്രി വൈകും വരെ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായ യുവാക്കളെ ചന്തേര പൊലീസും റെയില്‍വേ പൊലീസും അഭിനന്ദിച്ചു. പരുക്കേറ്റ യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും യുവാവിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും അവര്‍ പുറപ്പെട്ടിട്ടുണ്ടെന്നും ചന്തേര സിഐ ജിപി മനുരാജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Miraculous Escape | മാവേലി എക്‌സ്പ്രസ് ട്രെയിനില്‍നിന്ന് തെറിച്ച് വീണ പ്രവാസി യുവാവ് ഗുരുതര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു; അര്‍ധരാത്രിവരെ പൊലീസും പ്രദേശവാസികളും തിരഞ്ഞു; 12 മണിക്കൂറിന് ശേഷം തെങ്ങിന്‍തോപ്പില്‍നിന്ന് കണ്ടെത്തി; കാസര്‍കോട്ടെത്തിയത് സുഹൃത്തിനെ കാണാന്‍

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Accident-News, Chandera News, Police, Search, Miraculous Escape, Kasargod News, Passenger, Fell Out, Maveli Express, Train, Chandera: Man who fell from the Maveli Express train miraculous escape.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia