Edible Oil Price | സാധാരണക്കാർക്ക് ആശ്വാസം: ഭക്ഷ്യ എണ്ണയ്ക്ക് 10 മുതൽ 12 രൂപ വരെ വില കുറയ്ക്കാൻ നിർമാണ കംപനികളോട് കേന്ദ്രസർകാർ ആവശ്യപ്പെട്ടു
Aug 5, 2022, 10:04 IST
ന്യൂഡെൽഹി: (www.kasargodvartha.com) സാധാരണക്കാർക്ക് ആശ്വാസം പകർന്ന് വരും ദിവസങ്ങളിൽ ഭക്ഷ്യ എണ്ണകളുടെ വില ഇനിയും കുറഞ്ഞേക്കും. വില 10 മുതൽ 12 രൂപ വരെ കുറയ്ക്കാൻ ഭക്ഷ്യ എണ്ണ നിർമാണ കംപനികളോട് കേന്ദ്രം ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര വിലയിൽ ഗണ്യമായ ഇടിവുണ്ടായ സാഹചര്യത്തിൽ ചില്ലറവിൽപ്പന വില ഇനിയും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ എണ്ണ ഉൽപാദന, വിപണന കംപനികളുടെ യോഗം വ്യാഴാഴ്ച ഭക്ഷ്യ മന്ത്രാലയം വിളിച്ച് ചേർത്തിരുന്നു.
റഷ്യ-യുക്രൈൻ യുദ്ധവും മറ്റ് രാജ്യങ്ങളിലേക്കുള്ള പാമോയിൽ കയറ്റുമതിക്ക് ഇൻഡോനേഷ്യ ഏർപെടുത്തിയ നിരോധനവും കാരണം ഭക്ഷ്യ എണ്ണയ്ക്ക് സമീപ മാസങ്ങളിൽ വലിയ വിലക്കയറ്റം നേരിട്ടിരുന്നു. ഭക്ഷ്യ എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുന്ന ഇൻഡ്യയ്ക്കാണ് കൂടുതൽ ആഘാതം നേരിടേണ്ടി വന്നത്.
അതേസമയം, അടുത്തിടെ അന്താരാഷ്‌ട്ര വിപണിയിലെ ഭക്ഷ്യ എണ്ണയുടെ വില കുറയ്ക്കാൻ സഹായിക്കുന്ന തരത്തിൽ പാമോയിൽ കയറ്റുമതി നിരോധനം ഇൻഡോനേഷ്യ എടുത്തുകളഞ്ഞു. ഇതോടെ ഭക്ഷ്യ എണ്ണ വിലയിൽ ഇനിയും കുറവുണ്ടാകുമെന്ന് സർകാർ അഭിപ്രായപ്പെടുന്നു. അന്താരാഷ്‌ട്ര വിപണിയിൽ ഭക്ഷ്യ എണ്ണയുടെ വില കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും, ആഭ്യന്തര വിപണിയിൽ സ്ഥിതി അൽപം വ്യത്യസ്തമാണ്.
ആഗോള വിലയിടിവിന്റെ പശ്ചാത്തലത്തിൽ പാചക എണ്ണകളുടെ ചില്ലറ വിൽപന വില കുറയ്ക്കുന്നതിനെക്കുറിച്ച് ചർച ചെയ്യാൻ SEAI, IVPA, SOPA എന്നിവയുൾപെടെയുള്ള പ്രമുഖ വ്യവസായ പ്രതിനിധികളുമായാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് യോഗം വിളിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ ഭക്ഷ്യ എണ്ണകളുടെ ആഗോള വിലയിൽ ടണിന് 300-450 ഡോളർ വരെ ഇടിവുണ്ടായെന്നും എന്നാൽ ചില്ലറ വിപണിയിൽ പ്രതിഫലിക്കാൻ സമയമെടുക്കുമെന്നും വരും ദിവസങ്ങളിൽ ചില്ലറ വിൽപ്പന വില കുറയുമെന്നും പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

Keywords: New Delhi, India, News, Top-Headlines, Oil, Price, Government, Cash, Centre asks edible oil manufacturing companies to further cut price by 10-12 Rupees.
< !- START disable copy paste -->