city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംഘപരിവാർ സംഘടനകളും 'ഫാസിസം' പ്രചോദിപ്പിക്കുകയാണെന്ന് ഓൺലൈൻ ക്ലാസിൽ പരാമർശം നടത്തിയെന്ന പരാതിയിൽ കേന്ദ്ര സർവകലാശാല അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

പെരിയ: (www.kasargodvartha.com 18.05.2021) കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംഘപരിവാർ സംഘടനകളും 'ഫാസിസം' പ്രചോദിപ്പിക്കുകയാണെന്ന് ഓൺലൈൻ ക്ലാസിൽ പരാമർശം നടത്തിയെന്ന പരാതിയിൽ കേന്ദ്ര സർവകലാശാല അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു.

പെരിയ കേരള കേന്ദ്ര സർവകലാശാലയിലെ ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റികൽ സയൻസ് ഡിപാർട്മെൻറിലെ അസിസ്റ്റന്റ് പ്രൊഫസർ ഗിൽബർട് സെബാസ്റ്റ്യനെയാണ് വൈസ് ചാൻസലർ പ്രൊഫ. എച് വെങ്കിടേശ്വരലു സസ്പെൻഡ് ചെയ്തത്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംഘപരിവാർ സംഘടനകളും 'ഫാസിസം' പ്രചോദിപ്പിക്കുകയാണെന്ന് ഓൺലൈൻ ക്ലാസിൽ പരാമർശം നടത്തിയെന്ന പരാതിയിൽ കേന്ദ്ര സർവകലാശാല അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

ഇക്കഴിഞ്ഞ ഏപ്രിൽ 19 ന് ഒന്നാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻ ആൻഡ് പൊളിറ്റിക്സ് വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിനിടെ ഗിൽബർട് സെബാസ്റ്റ്യൻ കേന്ദ്ര സർകാരിനെ 'ഫാസിസ്റ്റ് ' ഭരണകൂടമാണ്' എന്ന് വിശേഷിപ്പിച്ചെന്നാണ് പരാതി.

ഓൺലൈൻ ക്ലാസിന് ശേഷം ഇതിൻ്റെ ഓഡിയോ ക്ലിപ് വിദ്യാർഥികൾക്ക് ഷെയർ ചെയ്ത് കൊടുക്കുകയും ചെയ്തു. ഇതിനെതിരെ എബിവിപി രംഗത്ത് വരികയും അധ്യാപകനെതിരെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് പരാതി നൽകുകയും ചെയ്‌തിരുന്നു.

2018 ൽ മഹാരാഷ്ട്രയിൽ നടന്ന മാവോയിസ്റ്റ് വേട്ടയിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് നടത്തിയ മാർചിൽ പങ്കെടുക്കുകയും രണ്ട് വർഷം മുൻപ് പുൽവാമ ഭീകാരക്രമണം നടന്ന സമയത്ത് പാകിസ്ഥാനെ അനുകൂലിച്ച് ഫേസ്ബുകിൽ പോസ്റ്റിട്ടതിനെ തുടർന്ന് അറസ്റ്റിലായ വിദ്യാർഥിക്ക് എല്ലാവിധ സഹായങ്ങൾ നൽകിയതും ഈ അധ്യാപകനാണെന്നും എബിവിപി ആരോപിച്ചിരുന്നു.

പരാമർശം സംബന്ധിച്ച് യുജിസിയുടെയും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും നിർദേശ പ്രകാരം അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ വിസിക്ക് നിർദേശം നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വിസി മൂന്നംഗ അന്വേഷണ കമീഷനെ നിയമിച്ചു. അകാഡമിക് ഡീൻ പ്രൊഫ. കെ പി സുരേഷ് ചെയർമാനും, കൺട്രോളർ ഓഫ് എക്സാമിനേഷൻ പ്രൊഫ. മുരളീധരൻ നമ്പ്യാർ, പ്രൊഫ. ജോൺ എന്നിവരടങ്ങിയ അന്വേഷണ കമീഷൻ അന്വേഷണം നടത്തി ഗിൽബർട് സെബാസ്റ്റ്യൻ്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി റിപോർട് നൽകിയിരുന്നു.

റിപോർടിൻ്റെ അടിസ്ഥാനത്തിൽ വിസി അധ്യാപകനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ അധ്യപകൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് റൂൾ 14 പ്രകാരം വൈസ് ചാൻസിലർ ഗിൽബർട് സെബാസ്റ്റ്യനെ സസ്പെൻറ് ചെയ്തു കൊണ്ടുള്ള നടപടി എടുത്തത്.

Keywords:  Kerala, News, Kasaragod, Periya, Central University, Teacher, Suspension, BJP, Top-Headlines, Central university teacher suspended for saying that BJP and Sangh Parivar organizations are inciting 'fascism'.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia