city-gold-ad-for-blogger

വിനോദസഞ്ചാര രംഗത്തോടുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അവഗണ; ടൂറിസം മേഖല കരിദിനം ആചരിക്കുന്നു

ബേക്കല്‍: (www.kasargodvartha.com 30.04.2021) വിനോദസഞ്ചാര രംഗത്തോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി, ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ എന്നി സംഘടനകളുടെ നേതൃത്വത്തില്‍ മെയ് ഒന്നിന് കരിദിനം ആചരിക്കും.

വിനോദസഞ്ചാര രംഗത്തോടുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അവഗണ; ടൂറിസം മേഖല കരിദിനം ആചരിക്കുന്നു

കോവിഡ് മൂലം തകര്‍ന്നടിഞ്ഞ ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്. വലുതും ചെറുതുമായ റിസോര്‍ടുകള്‍, ഹോടെല്‍, ഹൗസ് ബോടുകള്‍ തുടങ്ങി ലക്ഷ്വറി ബസുകള്‍, ടാക്‌സി ഓടോറിക്ഷ ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍ അടക്കം 15 ലക്ഷത്തോളം കുടുംബങ്ങളാണ് ടൂറിസം മേഖലയെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിക്കുന്നത്.

വര്‍ഷങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടൂറിസം രംഗത്ത് നിന്നും കോടിക്കണക്കിന് രൂപ നികുതിയായി ലഭിക്കുന്നുണ്ടെങ്കിലും വിനോദസഞ്ചാര മേഖലയോട് വലിയ അവഗണനയാണ് തുടര്‍ന്ന് വരുന്നത്.

Keywords:  Kerala, News, Kasaragod, Top-Headlines, Ecotourism, Tourism, Protest, Government, Bekal, Central and State Governments' Neglect of Tourism; The tourism sector's Black Day on May 1.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia