city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KTDC | ചുരുങ്ങിയ ചെലവില്‍ ഈ വനിതാ ദിനം കെടിഡിസിയുടെ കൂടെ കൂടുതല്‍ മനോഹരമാക്കാം; വിവിധ റിസോര്‍ടുകളില്‍ നിരവധി ഓഫറുകള്‍; യാത്രയെ പ്രണയിക്കുന്ന സ്ത്രീകള്‍ക്ക് അവസരം വിനിയോഗിക്കാം

കൊച്ചി: (KasargodVartha) മാര്‍ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം. വനിതകള്‍ക്കുവേണ്ടി ഒരു പ്രത്യേക ദിവസം വേണോയെന്ന വിമര്‍ശനങ്ങളും ഓരോ വനിതാ ദിനത്തിലും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ അവകാശങ്ങള്‍ക്കുള്ള അവബോധം വളര്‍ത്തിയെടുക്കാനുള്ള അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്നിരിക്കെ സ്ത്രീകളുടെ വിവിധ മേഖലകളിലെ നേട്ടങ്ങളും പുരോഗതിയും ആഘോഷിക്കാനും ഈ ദിനം പ്രയോജനപ്പെടുത്തുന്നു.

ഈ വനിതാ ദിനത്തിലും ജോലിത്തിരക്കില്‍നിന്ന് ആശ്വാസം തേടി അവധിയാഘോഷിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കെടിഡിസി (കേരള ടൂറിസം വികസന കോര്‍പറേഷന്‍).

താമസത്തിനും ഭക്ഷണത്തിനും അടക്കം കെടിഡിസിയുടെ വിവിധ റിസോര്‍ടുകളില്‍ മാര്‍ച് 3 മുതല്‍ 10 വരെ താമസം ബുക് ചെയ്യുന്ന വനിതകള്‍ക്കായി നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കെടിഡിടിയുടെ കോവളത്തെ സമുദ്ര റിസോര്‍ട്, കുമരകം വാടര്‍സ്‌കേപ്‌സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്‌കറ്റ് ഹോടെല്‍ എന്നീ തിരഞ്ഞെടുക്കപ്പെട്ട റിസോര്‍ടുകളിലാണ് വനിതകള്‍ക്ക് പ്രത്യേക ഓഫറുകള്‍.

'സെലിബ്രേറ്റ് ഹേര്‍' എന്നു പേരിട്ടിരിക്കുന്ന കാംപെയ്‌നിലൂടെ, മുറി വാടകയ്ക്ക് 50 ശതമാനവും ഭക്ഷണത്തിന് 20 ശതമാനവും ഇളവുണ്ട്. മേല്‍പ്പറഞ്ഞവ പ്രീമിയം റിസോര്‍ടുകളില്‍ മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഹോടെലുകളിലും കെടിഡിസി ഈ ഓഫര്‍ ഒരുക്കിയിട്ടുണ്ട്.

KTDC | ചുരുങ്ങിയ ചെലവില്‍ ഈ വനിതാ ദിനം കെടിഡിസിയുടെ കൂടെ കൂടുതല്‍ മനോഹരമാക്കാം; വിവിധ റിസോര്‍ടുകളില്‍ നിരവധി ഓഫറുകള്‍; യാത്രയെ പ്രണയിക്കുന്ന സ്ത്രീകള്‍ക്ക് അവസരം വിനിയോഗിക്കാം

പൊന്‍മുടി ഗോള്‍ഡന്‍ പീക്, വയനാട് പെപര്‍ ഗ്രൂവ്, മലമ്പുഴ ഗാര്‍ഡന്‍ ഹൗസ്, തേക്കടി പെരിയാര്‍ ഹൗസ്, കുമരകം ഗേറ്റ് വേ, റിപ്പിള്‍ ലാന്‍ഡ് ആലപ്പുഴ, ലൂം ലാന്‍ഡ് കണ്ണൂര്‍, ഫോക്ക് ലാന്‍ഡ് പറശ്ശിനിക്കടവ്, നന്ദനം ഗുരുവായൂര്‍ തുടങ്ങി സംസ്ഥാനത്ത് വിവിധയിടങ്ങളിലുള്ള ഏതെങ്കിലുമൊരു കെടിഡിസി പ്രോപര്‍ടി തിരഞ്ഞെടുത്ത് ഓഫര്‍ നിരക്കില്‍ അവധിയാഘോഷിക്കാം. ഏത് തരം റൂമാണെങ്കിലും അതിന്റെ 50 ശതമാനം മാത്രമേ ഈ ദിവസങ്ങളില്‍ ഈടാക്കുകയുള്ളു.

Keywords: News, Kerala, Kerala-News, Top-Headlines, Celebrate, International Women's Day, Job, KTDC, Vacation, Kerala Tourism Development Corporation, Getaway Offer, Holiday, Celebrating International Women's Day with great getaway offer.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia