CCTV Visual | നാടിന് കണ്ണീരായി കുറ്റിക്കോലിലെ വാഹനാപകടം; ദുരന്തത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Jan 26, 2024, 14:30 IST
കുറ്റിക്കോൽ: (KasargodVartha) കുഴൽ കിണർ നിർമാണത്തിന് എത്തിയ ലോറിയും പികപ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്റെ ദാരുണമരണം നാടിന് കണ്ണീരായി. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു കൊട്ടോടി സ്വദേശി ജിജോ ജോസഫിന്റെ (30) ജീവൻ അപഹരിച്ച നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. വെള്ളരിക്കുണ്ടിൽ മീൻ വിൽപന നടത്തി വരികയായിരുന്നു യുവാവ്.
കുറ്റിക്കോൽ ഭാഗത്തേക്ക് പോകുകയായിരുന്ന പികപ് ലോറിയും കുഴൽ കിണർ നിർമാണ സാമഗ്രികളുമായി ചുള്ളിക്കരയിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. റോഡ് വളവിൽ നിന്ന് കുഴൽ കിണർ ലോറി താഴേക്ക് ഇറങ്ങുമ്പോൾ പികപിൽ ഇടിക്കുകയും ഇരുലോറികളും താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽ കുഴൽ കിണർ നിർമാണ ലോറിയിൽ ഉണ്ടായിരുന്ന മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പനച്ചിക്കുന്നേൽ ജോസഫ് - മേരി ദമ്പതികളുടെ മകനാണ് മരിച്ച ജിജോ ജോസഫ്. സഹോദരങ്ങൾ: ജോബി, ജസ്റ്റിൻ