Bizzare | പട്ടാപ്പകല്‍ പള്ളിയില്‍ കയറിയ കള്ളന്‍ മോഷ്ടാക്കള്‍ക്ക് പോലും 'നാണക്കേട് ' വരുത്തി മടങ്ങി; സിസിടിവി ദൃശ്യം പുറത്ത്; വീഡിയോ
Jan 6, 2024, 20:09 IST
കുമ്പള: (KasargodVartha) പട്ടാപ്പകല്‍ പള്ളിയില്‍ കയറിയ കള്ളന്‍ മോഷ്ടാക്കള്‍ക്ക് പോലും 'നാണക്കേട്' വരുത്തി മടങ്ങി. കുമ്പള ഉജാര്‍ പള്ളിയിലാണ് കള്ളന്‍ കയറിയത്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പള്ളിയില്‍ കയറിയ കള്ളന് ഒന്നും കിട്ടാത്തതിനാല്‍ പൂട്ടാതെ വെച്ച വാതിലിന്റെ പൂട്ടും താക്കോലും എടുത്താണ് കടന്നുകളഞ്ഞത്. പോകുന്നതിന് മുമ്പ് ദാഹം തോന്നിയ ഇയാള്‍ വെള്ളവും കുടിച്ച് കെഎസ്ആര്‍ടിസി ബസില്‍ കയറിയാണ് സ്ഥലംവിട്ടത്.
കക്കാന്‍ കയറിയാല്‍ എന്തെങ്കിലും കയ്യില്‍ കിട്ടാതെ മടങ്ങുന്ന ശീലമില്ലാത്തുകൊണ്ടായിരിക്കാം വാതിലിന്റെ പൂട്ടും താക്കോലും കൊണ്ടുപോയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മോഷണ വസ്തുക്കള്‍ കൊണ്ടുപോകാന്‍ കയ്യില്‍ ഒരു ബാഗും തൂക്കിയാണ് ഇയാള്‍ വന്നത്. പള്ളിക്കകത്ത് കയറിയ ശേഷം പലതും തിരയുന്നതും ഒടുവില്‍ നിരാശനായി പുറത്തിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
യാതൊരു കൂസലുമില്ലാതെ ഇയാള്‍ പള്ളിക്കകത്തേക്ക് കയറുന്നതും തിരിച്ചുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇയാള്‍ കയറുന്ന സമയത്തും തിരിച്ചുപോകുന്ന സമയത്തും വാഹനയാത്രക്കാര്‍ കടന്നുപോകുന്നതും സമീപത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. കുമ്പളയുടെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ മോഷണങ്ങള്‍ പതിവായി മാറിയിട്ടുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kumbala, Theft, Mosque, CCTV, CCTV cameras capture man stealing from mosque. < !- START disable copy paste -->