city-gold-ad-for-blogger

ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് പണം തട്ടല്‍ പതിവാകുന്നു; പോലീസ് അന്വേഷണം തുടങ്ങി

പെരിയ: (www.kasargodvartha.com 08.12.2018) ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് പണം തട്ടി രക്ഷപ്പെടുന്ന യുവാവിനെ കുറിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. വഴിയില്‍ നില്‍ക്കുന്നത് കാണുന്നവരെയാണ് ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് അതിവിദഗ്ദ്ധമായ പണം തട്ടുന്നത്. കഴിഞ്ഞ ദിവസം പെരിയ നാലേക്രയിലെ കൃഷ്ണനെ (61) കബളിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ കൃഷ്ണന്‍ പണം നല്‍കിയിരുന്നില്ല.

അതിവിദഗ്ദ്ധമായാണ് യുവാവ് പണം കൈക്കലാക്കുന്നത്. വഴിയില്‍ കാണുന്നവര്‍ക്ക് ലിഫ്റ്റ് കൊടുത്ത ശേഷം ബന്ധുവിന്റെ കല്യാണം ക്ഷണിക്കാന്‍ വന്നതാണെന്ന് പറഞ്ഞ് സംസാരം തുടങ്ങുകയാണ് ചെയ്യുന്നത്. പെരിയ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു കൃഷ്ണന്‍. ഈ സമയത്താണ് ബൈക്കിലെത്തിയ യുവാവ് കൃഷ്ണനോട് എങ്ങോട്ടാണ് പോകേണ്ടതെന്ന് അന്വേഷിച്ചത്. നാലേക്രയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ട് തന്നെയാണ് പോകുന്നതെന്നും ലിഫ്റ്റ് നല്‍കാമെന്നും അറിയിക്കുകയായിരുന്നു. യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നു.

യാത്രക്കിടയില്‍ കുശലാന്വേഷണം തുടരുകയും കുടുംബത്തെ കുറിച്ചുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ കൃഷ്ണന്റെ മകളുടെ ഭര്‍ത്താവിന്റെ ബന്ധുവാണെന്നു കൂടി ഇയാള്‍ പറഞ്ഞു. അടുത്ത ബന്ധുവിന്റെ കല്യാണം ക്ഷണിക്കാന്‍ വീട്ടിലേക്ക് വരുന്നതാണെന്നും  അമ്മയും മറ്റൊരു ബന്ധുവും പിറകില്‍ ഓട്ടോയില്‍ വരുന്നുണ്ടെന്നുമാണ് യുവാവ് കൃഷ്ണനോട് പറഞ്ഞത്. ഇതിനിടെയാണ് ഒരു ഫോണ്‍ വിളി വന്നതുപോലെ ബൈക്ക് ഒതുക്കി യുവാവ് സംസാരം തുടങ്ങിയത്.

പോലീസ് പിടിച്ചോ എന്ന് ഉറക്കെ ചോദിച്ചു കൊണ്ടായിരുന്നു യുവാവിന്റെ സംഭാഷണം. ഉടന്‍ വരാമെന്നും പറഞ്ഞു. സംസാരം നിര്‍ത്തിയതിന് ശേഷം അമ്മയും ബന്ധുവും വരുന്ന വാഹനം പോലീസ് പിടിച്ചെന്നും അവര്‍ക്ക് പിഴ അടയ്ക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടു. എ.ടി.എമ്മില്‍ പോകാന്‍ സമയമില്ലെന്നു പറഞ്ഞ് കൃഷ്ണനോട് പണം ചോദിച്ചു. അരമണിക്കൂറിനുള്ളില്‍ പണവുമായി വരാമെന്നും അറിയിച്ചു. എന്നാല്‍ കൃഷ്ണന്റെ കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ കൃഷ്ണനെ ഇറക്കി ഉടന്‍ വരാമെന്ന് പറഞ്ഞ് യുവാവ് പോയി. മൊയോലത്താണ് ബൈക്ക് നിര്‍ത്തിയത്. കൃഷ്ണന്‍ കാത്തുനില്‍ക്കുന്നതിനിടയില്‍ അവിടെയെത്തിയ വീട്ടിനടുത്തുള്ള യുവാവിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇതേ രീതിയില്‍ തന്റെ അച്ഛനേയും കബളിപ്പിച്ചതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് നിടുവാട്ടുപാറ സ്വദേശികളേയും പാക്കം സ്വദേശിയേയും കബളിപ്പിച്ചിരുന്നതായി വ്യക്തമായത്.

പണം തട്ടല്‍ പതിവാക്കിയ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് പണം തട്ടല്‍ പതിവാകുന്നു; പോലീസ് അന്വേഷണം തുടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Periya, Top-Headlines, Cash looting incidents increased; Police investigation started
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia