city-gold-ad-for-blogger

പരിചയം നടിച്ച് ബൈക്കിലെത്തിയ യുവാവ് യാത്രക്കാരന് ലിഫ്റ്റ് കൊടുത്തു; വഴിയില്‍ വെച്ച് പണവുമായി മുങ്ങി

പൊയ്‌നാച്ചി: (www.kasargodvartha.com 18.07.2017) പരിചയം നടിച്ച് ബൈക്കിലെത്തിയ യുവാവ് യാത്രക്കാരന് ലിഫ്റ്റ് കൊടുക്കുകയും ബൈക്കില്‍ കയറിയ ആള്‍ക്ക് വഴിയില്‍വെച്ച് പണം നഷ്ടമാവുകയും ചെയ്തു. പൊയ്‌നാച്ചി ഒറ്റമാവുങ്കാലിലെ കെ. തമ്പാന്‍ നായര്‍ക്കാണ് പണം നഷ്ടമായത്. തിങ്കളാഴ്ച രാവിലെ പൊയ്‌നാച്ചി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം തമ്പാന്‍ നായര്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന ഹെല്‍മറ്റ് ധരിച്ച യുവാവ് തമ്പാന്‍ നായരോട് പുഞ്ചിരിക്കുകയും പരിചയ ഭാവത്തോടെ സംസാരത്തിന് തുടക്കമിടുകയും ചെയ്തു.

യുവാവിന്റെ ആകര്‍ഷകമായ സംസാരത്തില്‍ താത്പര്യം തോന്നിയ തമ്പാന്‍ നായര്‍ കുശല സംഭാഷണം തുടരുന്നതിനിടെ എങ്ങോട്ടേക്കാണ് പോകേണ്ടതെന്ന് യുവാവ് അന്വേഷിച്ചു. കുറേനേരമായി ബസ് കാത്തുനില്‍ക്കുകയാണെന്നും മാവുങ്കാലില്‍ അത്യാവശ്യ കാര്യത്തിന് പോകേണ്ടതുണ്ടെന്നും തമ്പാന്‍ നായര്‍ മറുപടി പറഞ്ഞതോടെ എങ്കില്‍ ബൈക്കില്‍ കയറൂ, ഞാന്‍ കൊണ്ടുവിടാം എന്ന് യുവാവ് അറിയിച്ചു.

തമ്പാന്‍ നായര്‍ ബൈക്കില്‍ യാത്രതുടരുന്നതിനിടെ പൊയ്‌നാച്ചി സെന്റ്‌മേരീസ് ചര്‍ച്ചിനു സമീപം എത്തിയപ്പോള്‍ ബൈക്കോടിച്ചയാള്‍ക്ക് ഒരു ഫോണ്‍ സന്ദേശം വന്നു. ഇതോടെ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ച യുവാവ് തമ്പാന്‍ നായരോട് തന്റെ സുഹൃത്തിനെ വഴിയില്‍ വെച്ച് പോലീസ് പിടികൂടിയിട്ടുണ്ടെന്നും പിഴയടക്കാന്‍ പണമില്ലാത്ത കാര്യം സുഹൃത്ത് ഫോണില്‍ വിവരിച്ചതെന്നും അടുത്ത കൂട്ടുകാരനെന്ന നിലയില്‍ തനിക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി. യുവാവിന്റെ നിസഹായാവസ്ഥയില്‍ മനസലിഞ്ഞ തമ്പാന്‍ നായര്‍ ഇനി എന്തു ചെയ്യും എന്നന്വേഷിച്ചപ്പോള്‍ കൈയ്യില്‍ 2,500 രൂപയുണ്ടെങ്കില്‍ തരണമെന്നും യാത്രാ മധ്യേ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിച്ച തരാമെന്നും പറഞ്ഞപ്പോള്‍ തമ്പാന്‍ നായര്‍ പണമെടുത്ത് നല്‍കുകയും ചെയ്തു.

ചട്ടഞ്ചാലില്‍ സുഹൃത്ത് തന്നെയും കാത്ത് നില്‍പുണ്ടെന്നും ഈ പണം ഏല്‍പിച്ച ശേഷം ഉടന്‍ വരാമെന്നും അറിയിച്ച് യുവാവ് ബൈക്ക് ചട്ടഞ്ചാല്‍ ഭാഗത്തേക്ക് വിട്ടു. എ ടി എമ്മില്‍ നിന്നും പണവുമായി യുവാവ് ബൈക്കില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തമ്പാന്‍ നായര്‍ പൊയ്‌നാച്ചി ചര്‍ച്ചിനു സമീപം കാത്തിരുന്നുവെങ്കിലും യുവാവും ബൈക്കും ഏറെ കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ നിരാശനായ തമ്പാന്‍ നായര്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയും ചെയ്തു.

പരിചയം നടിച്ച് ബൈക്കിലെത്തിയ യുവാവ് യാത്രക്കാരന് ലിഫ്റ്റ് കൊടുത്തു; വഴിയില്‍ വെച്ച് പണവുമായി മുങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, complaint, Police, Cash looted from bike traveler

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia