Police Booked | ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് മറ്റൊരു വഴിത്തിരിവിലേക്ക്; തന്നെ ഡയറക്ടറാക്കിയത് വ്യാജരേഖ ചമച്ചെന്ന പരാതിയുമായി നിക്ഷേപകൻ; അഡ്വ. സി ശുകൂർ ഉൾപെടെ 4 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; രാഷ്ട്രീയ ഗൂഢാലോചനയാണ് പിന്നിലെന്ന് അഭിഭാഷകൻ
Jul 22, 2023, 12:24 IST
ചട്ടഞ്ചാൽ: (www.kasargodvartha.com) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് വഴിത്തിരിവിലേക്ക്. കേസിൽ 11-ാം പ്രതിയാക്കപ്പെട്ട കളനാട് കട്ടക്കാലിലെ ന്യൂ വൈറ്റ് ഹൗസിൽ എസ് കെ മുഹമ്മദ് കുഞ്ഞിയുടെ ഹർജിയിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) കേസെടുത്ത് അന്വേഷണം നടത്താൻ മേൽപറമ്പ് പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെ മേൽപറമ്പ് പൊലീസ് മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂടറും നോടറിയുമായ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡ്വ. സി ശുകൂർ ഉൾപെടെ നാല് പേർക്കെതിരെ ജാമ്യമില്ലാത്ത 10 വകുപ്പുകൾ പ്രകാരം കേസെടുത്തു.
സി ശുകൂർ കേസിൽ മൂന്നാം പ്രതിയാണ്. ഫാഷൻ ഗോൾഡ് ജ്വലറി മാനജിങ് ഡയറക്ടറായ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി കെ പൂക്കോയ തങ്ങൾ, അദ്ദേഹത്തിന്റെ മകൻ ഹിശാം, സ്ഥാപനത്തിന്റെ കംപനി സെക്രടറിയായ കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്ദീപ് സതീഷ് എന്നിവർക്കെതിരെ അടക്കമാണ് ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 1860 ആക്ട് പ്രകാരം 406, 420, 477-എ, 120-ബി, 465, 466, 468, 469, 474 എന്നീ വകുപ്പുകൾ അനുസരിച്ച് കേസെടുത്തത്.
2013 ലാണ് മുഹമ്മദ് കുഞ്ഞിയെ ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാക്കിയതെന്നാണ് ഹർജിയിൽ പറയുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജരേഖ ചമച്ച് ഡയറക്ടറാക്കിയെന്നാണ് ഹർജിയിൽ ബോധിപ്പിച്ചത്. മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എം സി ഖമറുദ്ദീനും പി കെ പൂക്കോയ തങ്ങളും ഉൾപെടെയുള്ളവർ പ്രതികളായുള്ള കേസ് അന്വേഷിച്ചത് ക്രൈം ബ്രാഞ്ചായിരുന്നു. പൂക്കോയ തങ്ങളും മകനും ആവശ്യപ്പെട്ടത് അനുസരിച്ച് എല്ലാവരെയും പോലെ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ തന്നെ ഡയറക്ടറാക്കിയത് അറിഞ്ഞിരില്ലെന്നുമാണ് മുഹമ്മദ് കുഞ്ഞി പറയുന്നത്.
ഡയറക്ടർ എന്ന നിലയിൽ ഐഡന്റിഫികേഷൻ കിട്ടാനായി ഫോറം 32 നൊപ്പം 2013 ഓഗസ്റ്റ് 13നാണ് തന്റെ പേരിൽ സത്യവാങ്മൂലവും സമ്മത പത്രവും സമർപിച്ചിട്ടുള്ളതെന്നും എന്നാൽ ഈ സമയത്ത് താൻ വിദേശത്ത് ആയിരുന്നുവെന്നും മുഹമ്മദ് കുഞ്ഞി ഹർജിയിൽ വ്യക്തമാക്കി. ഇതിന്റെ തെളിവായി പാസ്‌പോർടും മറ്റ് വിവരങ്ങളും സമർപിച്ചിട്ടുണ്ട്. തന്റെ പേരിലുള്ള സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോടറിയായിരുന്ന അഡ്വ. സി ശുകൂറാണ്. സത്യവാങ്മൂലത്തിലെയും സമ്മതപത്രത്തിലെയും കയ്യൊപ്പ് തന്റെ കക്ഷിയുടെ ഒപ്പുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. കെ എം ഗിരീഷ് കുമാർ മുഖാന്തിരം കോടതിയിൽ നൽകിയ ഹർജിയിലാണ് കേസെടുക്കാൻ കോടതിയുടെ നിർദേശമുണ്ടായത്.
2017 ൽ മുഹമ്മദ് കുഞ്ഞിയെ ഫാഷൻ ഗോൾഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതിനുവേണ്ടി കംപനി രജിസ്ട്രാറുടെ ഓഫീസിൽ സമർപിച്ച രേഖയിലും മുഹമ്മദ് കുഞ്ഞിയുടെ ഒപ്പല്ല ഉള്ളതെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഫാഷൻ ഗോൾഡ് കേസിൽ പ്രതിയായതോടെയാണ് ഡയറക്ടറായിരുന്നുവെന്ന കാര്യം അറിയുന്നതെന്നും രേഖ പരിശോധിക്കാതെയാണ് തനിക്കെതിരെ കേസെടുത്തതെന്നും മുഹമ്മദ് കുഞ്ഞി ഹർജിയിൽ പറയുന്നു.
അതേസമയം തനിക്കെതിരെയുണ്ടായ കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കക്ഷി നേരിട്ട് ഹാജരാവാതെ താൻ രേഖകളിൽ നോടറി എന്ന നിലയിൽ ഒപ്പിടാറില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അഡ്വ. സി ശുകൂർ കാസർകോട് വാർത്തയോട് പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ചതായും ഒട്ടേറെ നിയമ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇതേകുറിച്ച് വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തേണ്ടി വരുമെന്നും കേസ് അന്വേഷിക്കുന്ന മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ് കാസർകോട് വാർത്തയോട് പറഞ്ഞു. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് പരാതിയിൽ 168 കേസുകളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗം കേസുകളിലും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപിച്ചിട്ടുണ്ട്.
Keywords: News, Chattanchal, Kasaragod, Kerala, Police Booked, Police FIR, Hosdurg, Melparamba, Case, Investigation, Case registered against 4 persons on complaint of making director by forging documents.
< !- START disable copy paste -->