city-gold-ad-for-blogger

Police FIR | ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി; പോക്സോ കേസിൽ 2 പേർ പൊലീസ് വലയിൽ

മേൽപറമ്പ്: (www.kasargodvartha.com) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പോക്സോ കേസിൽ രണ്ടുപേർ വലയിൽ. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശറഫുദ്ദീൻ (42), അബ്ദുൽ ജഅഫർ (42) എന്നിവരെയാണ് മേൽപറമ്പ് പൊലീസ് ഇൻസ്പെക്ടർ ടി ഉത്തംദാസും സംഘവും വലയിലാക്കിയത്.

Police FIR | ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി; പോക്സോ കേസിൽ 2 പേർ പൊലീസ് വലയിൽ

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 കാരനെ ശറഫുദ്ദീൻ വീട്ടിൽ വെച്ചും ജഅഫർ ബന്ധുവീട്ടിൽ വെച്ചും പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് രണ്ട് കേസുകൾ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് സൂചിപ്പിച്ചു.

Police FIR | ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി; പോക്സോ കേസിൽ 2 പേർ പൊലീസ് വലയിൽ

Keywords: News, Kasaragod, Kerala, Melparamba, Crime, Complaint, Police, POCSO Case, Case booked for for assaulting minor boy.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia