city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഞ്ചാവ് കേസ്: 2 യുവാക്കൾക്ക് 4 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ

കാസർകോട്: (www.kasargodvartha.com 25.09.2020) വിൽപ്പനക്കായി 4 .220 കിലോ ഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിൽ രണ്ട് യുവാക്കൾക്ക് നാലു വർഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. നെക്രാജെ  പൈക്ക കുഞ്ഞിപ്പാറയിൽ മുഹമ്മദ് ജുനൈസ് (29), നീർച്ചാൽ കന്നിപ്പാടിയിൽ മുഹമ്മദ് മുസ്തഫ (27) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടി കെ നിർമ്മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധികം തടവനുഭവിക്കണം.

2017 ഏപ്രിൽ 20ന്  രാവിലെ 11  മണിയോടെ ബെണ്ടിച്ചാൽ മൂടം ബയൽ ബസ് സ്റ്റോപ്പിൽ കഞ്ചാവടങ്ങിയ പൊതികളുമായി നിൽക്കുകയായിരുന്ന പ്രതികളെ വിദ്യാനഗർ സബ് ഇൻസ്പെക്ടറായിരുന്ന മെൽബിൻ ജോസും സംഘവും രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടികൂടി പരിശോധിച്ചപ്പോഴാണ്  പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് കേസ്: 2 യുവാക്കൾക്ക് 4  വർഷം കഠിന തടവും, ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ

അന്നത്തെ സി ഐയായിരുന്ന  ബാബു പെരിങ്ങോത്ത് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി
അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ  അഡ്വ. കെ ബാലകൃഷ്ണൻ  ഹാജരായി. കേസിൽ ഏഴ് സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും ഏഴ് തൊണ്ടി മുതലുകളും തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തിരുന്നു.



Keywords:  Case, Court order, Fine, Ganja, Kasaragod, Kerala, News, Police, Top-Headlines, Youth,  Cannabis case: 2 youths sentenced to 4 years rigorous imprisonment and fined Rs 1 lakh each.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia