city-gold-ad-for-blogger

Car damage | ഫോർച്യൂണർ കാർ കേടുവരുത്തിയ സംഭവം: '80,000 രൂപയ്ക്ക് ഒത്തുതീർപ്പായി'

കാസർകോട്: (www.kasargodvartha.com) നഗരത്തിലെ എംജി റോഡിൽ കരാറുകാരന്റെ അരക്കോടിയിലേറെ രൂപ വില വരുന്ന ഫോർച്യൂണർ കാർ ചുരണ്ടി കേടുവരുത്തിയ സംഭവം ഒത്തുതീർപ്പിലെത്തി. കാസർകോട് ടൗൺ സിഐ അജിത് കുമാറിന്റെ സാന്നിധ്യത്തിൽ പരാതിക്കാരനെയും കുറ്റാരോപിതനായ മൊബൈൽ ഫോൺ കടയുടമയെയും വിളിച്ചുവരുത്തി സംസാരിച്ചതിലാണ് കാറിന്റെ പെയിന്റിംഗ് ജോലിക്ക് 80,000 രൂപ നൽകാമെന്ന് കേടുവരുത്തിയ യുവാവ് സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു.

Car damage | ഫോർച്യൂണർ കാർ കേടുവരുത്തിയ സംഭവം: '80,000 രൂപയ്ക്ക് ഒത്തുതീർപ്പായി'

1.10 ലക്ഷം രൂപയാണ് കാർ ഷോറൂം അധികൃതർ പെയിന്റിങിനും മറ്റ് കാര്യങ്ങൾക്കുമായി ചിലവ് വരുമെന്ന് എസ്റ്റിമേറ്റ് കണക്കാക്കിയതെന്ന് കരാറുകാരൻ പറഞ്ഞു. ബാക്കി 30,000 രൂപ താൻ തന്നെ വഹിച്ച് കൊള്ളാമെന്ന് കാറുടമയും പറഞ്ഞതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. കഴിഞ്ഞ ദിവസം റോഡരികിൽ നിർത്തിയിട്ടിരുന്ന ഫോർച്യൂണർ കാർ പട്ടാപ്പകൽ സ്വിഫ്റ്റ് കാറിലെത്തിയ യുവാവ് താക്കോൽ കൊണ്ട് ചുരണ്ടി ബോഡിക്ക് കേടുവരുത്തിയതായാണ് പരാതി. ഇതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു.

സംഭവം കാസർകോട് വാർത്ത റിപോർട് ചെയ്തതിന് പിന്നാലെയാണ് യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ പ്രദേശവാസികൾ പൊലീസിന് കൈമാറിയത്. ഇതോടെ യുവാവിനെയും കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കാർ കേടുവരുത്തിയത് ശരിയാക്കാനുള്ള ചിലവ് വഹിച്ചാൽ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് കരാറുകാരൻ പൊലീസിനെ അറിയിച്ചിരുന്നു. ഇക്കാര്യം കുറ്റാരോപിതനായ യുവാവുമായി സംസാരിച്ചപ്പോഴാണ് അറ്റകുറ്റപണിക്കുള്ള ചിലവ് വഹിക്കാമെന്ന് സമ്മതിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കാസർകോട് സിഐ പി അജിത് കുമാറിന്റെ ഇടപെടലാണ് പ്രശ്‌നം ഒത്തുതീർപ്പിൽ എത്തിച്ചത്.

Car damage | ഫോർച്യൂണർ കാർ കേടുവരുത്തിയ സംഭവം: '80,000 രൂപയ്ക്ക് ഒത്തുതീർപ്പായി'

Keywords: News, Malayalam, Kasaragod, Police, Complaint, Car Scratch, Fortuner, Damaged, Settlement, Contractor, Car damage incident: Settled for Rs 80,000.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia