രാമനാട്ടുകാരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: (www.kasargodvartha.com 21.06.2021) രാമനാട്ടുകാരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. പാലക്കാട് ചെര്‍പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവര്‍ മരിച്ചത്. വൈദ്യരങ്ങാടി പുളിഞ്ചോട് വളവില്‍ പുലര്‍ചെ 4.45 മണിയോടെ സിമന്റ് കയറ്റിവന്ന ലോറിയും മഹീന്ദ്ര ബൊലേറോയും കൂട്ടിയിടിച്ചായിരുന്നു അപകടം.
സുഹൃത്തിനെ വിമാനത്താവളത്തില്‍ എത്തിക്കാനായി പുറപ്പെട്ടതായിരുന്നു വാഹനം. സംഭവ സ്ഥലത്തുതന്നെ അഞ്ചു പേരും മരിച്ചു. ലോറി ഡ്രൈവര്‍ക്ക് കാര്യമായ പരിക്കില്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഉടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
Keywords: Kozhikode, News, Kerala, Top-Headlines, Accident, Death, Police, Car, Lorry, Hospital, Car and lorry collide at Ramanattukara; 5 died