കാര്‍ വാങ്ങി വരുന്നതിനിടെ വയനാട്ടില്‍ ലോറിയുമായി കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു; ബന്ധുവിന് പരിക്ക്
Aug 30, 2018, 11:16 IST
നീലേശ്വരം: (www.kasargodvartha.com 30.08.2018) സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങി വരുന്നതിനിടെ വയനാട്ടില്‍ ലോറിയുമായി കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. നീലേശ്വരം പുതുക്കൈയിലെ പുഴയിലെ ഹൗസില്‍ ടി വി നാരായണന്റെ മകന് കൃഷ്ണപ്രസാദ് മാരാര്‍ (27) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4.30 മണിയോടെ വയനാട് പേരിയ മുപ്പത്തിനാലില് വെച്ചാണ് അപകടമുണ്ടായത്.
മാനന്തവാടിയില്‍ നിന്നും സെക്കന്റ് ഹാന്‍ഡ് കെ എല്‍ 11 ക്യു 2283 നമ്പര്‍ മാരുതി 800 കാര്‍ വാങ്ങി ഓടിച്ചു വരുന്നതിനിടെ ചീറിപ്പാഞ്ഞുവന്ന കെ എല്‍ 58 എക്സ് 2848 നമ്പര്‍ എയ്ച്ചര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. കൃഷ്ണപ്രസാദിന്റെ അമ്മാവന്റെ മകന് ഹരീഷ് (30) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹരീഷാണ് കാര്‍ ഓടിച്ചിരുന്നത്.
വയനാട് തലപ്പുഴ എസ് ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ബുധനാഴ്ച രാവിലെയാണ് കാര്‍ വാങ്ങാനായി കൃഷ്ണ പ്രസാദും ഹരീഷും മാനന്തവാടിയിലേക്ക് പോയത്. വാദ്യകലാകാരനാണ് മരണപ്പെട്ട കൃഷ്ണപ്രസാദ്. ഇന്ദിരയാണ് മാതാവ്. അശ്വതി, ശ്രീനാഥ്, അശ്വന്ത് (ബികോം വിദ്യാര്‍ത്ഥി) എന്നിവര്‍ സഹോദരങ്ങളാണ്. അപകട വിവരമറിഞ്ഞ് നീലേശ്വരം പുതുക്കൈയില്‍ നിന്നും ബന്ധുക്കള്‍ വയനാട്ടിലെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Accidental-Death, Neeleswaram, Youth, Car accident in Mananthavadi; Kasaragod native died, Friend injured
< !- START disable copy paste -->