Cancer | ശ്രമിച്ചാൽ മുളയിലേ നുള്ളാവുന്ന രോഗമാണ് കാൻസറെന്ന് ഡോ. വി സി രവീന്ദ്രൻ
Oct 25, 2023, 12:03 IST
കാസർകോട്: (KasargodVartha) ശ്രമിച്ചാൽ മുളയിലേ നുള്ളാവുന്ന രോഗമാണ് കാൻസറെന്ന് കണ്ണൂർ മലബാർ കാൻസർ കേർ സൊസൈറ്റി മെഡികൽ ഡയറക്ടർ ഡോ. വി സി രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
മനുഷ്യരിൽ 260 ൽ പരം കാൻസർ രോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഭേദപ്പെടുത്താവുന്നതാണ് മിക്കവാറും കാൻസറുകൾ . ശരിയായ രീതിയിൽ ആരാഗ്യ പരിപാലനം നടത്തിയാൽ, വ്യായാമം ചെയ്താൽ, നല്ല ഭക്ഷണക്രമം ഉണ്ടായാൽ , സ്വന്തം ശരീരത്തിലെ മാറ്റങ്ങൾ ലക്ഷണമാണെങ്കിൽ മുളയിലേ നുള്ളാവുന്നതാണ് കാൻസർ രോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാനഗർ ചിന്മയ കോളനി റസിഡന്റ്സ് അസോസിയേഷൻ, കാസർകോട് പീപിൾസ് ഫോറം , കൃഷ്ണ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീകൃഷ്ണ മന്ദിരത്തിൽ നടത്തിയ ബോധവൽകരണ ക്ലാസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. വി.സി രവീന്ദ്രൻ .
എംസിസിഎസ് പ്രസിഡണ്ട് ഡി കെ പൈ പരിപാടി ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പ്രൊഫ വി ഗോപിനാഥൻ, വാർഡ് കൗൺസിലർ സവിത എൻ ഭട്ട്, ചിന്മയ മിഷൻ പ്രസിഡണ്ട് എ കെ നായർ, പീപീൾസ് ഫോറം സെക്രടറി എം പത്മാക്ഷൻ, റസിഡന്റ് അസോസിയേഷൻ സെക്രടറി രഞ്ജിത് കെ നായർ സംസാരിച്ചു.
നവംബർ മാസം 11 ന് വിദ്യാനഗറിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡികൽ കാംപിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സ്തനാർബുദം, ഗർഭാശയ സംബന്ധമായ കാൻസർ , മറ്റുതരത്തിലുള്ള കാൻസർ എന്നിവയ്ക്ക് പരിശോധന നടത്തുന്നതാണ്. രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക: 9446281854 , 88916 38244, 94474 39434.
Keywords: News, Kerala, Kasaragod, Cancer, Health, Cancer is preventable: Dr. V C Raveendran.
< !- START disable copy paste -->