city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cancer hospital | കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ട് ആധുനിക സൗകര്യങ്ങളോട് കൂടിയ കാന്‍സര്‍ ആശുപത്രി ആരംഭിക്കുന്നു; ബിഎല്‍എമും എന്‍എംസിസിയും കൈകോര്‍ക്കും

കാസര്‍കോട്: (KasargodVartha) ഉത്തര കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ മേഖയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കാസര്‍കോട് ജില്ലയില്‍ സമ്പൂര്‍ണ കാന്‍സര്‍ ആശുപത്രി ആരംഭിക്കുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍നിന്നും എട്ട് കിലോമീറ്റര്‍ ദൂരപരിധിയിലാണ് പുതിയ ആശുപത്രി തുടങ്ങുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നോര്‍ത് മലബാര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച് സെന്ററും (NMCC), ദക്ഷിണേന്‍ഡ്യയിലെ പ്രമുഖ സഹകരണ സ്ഥാപനമായ ഭാരത് ലജന മള്‍ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡും (BLM) കൈകോര്‍ക്കുന്ന ആശുപത്രി പദ്ധതിക്ക് ബിഎല്‍എം - എന്‍എംസിസി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
  
Cancer hospital | കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ട് ആധുനിക സൗകര്യങ്ങളോട് കൂടിയ കാന്‍സര്‍ ആശുപത്രി ആരംഭിക്കുന്നു; ബിഎല്‍എമും എന്‍എംസിസിയും കൈകോര്‍ക്കും

മെഡികല്‍ ഓങ്കോളജി, സര്‍ജികല്‍ ഓങ്കോളജി, വിവിധങ്ങളായ സ്‌പെഷ്യല്‍ ഓങ്കോളജി, ബോണ്‍മാരോ ട്രാന്‍സ്പ്ലന്റ് യൂണിറ്റ്, ഡയഗനോസ്റ്റിക് റേഡിയോളജി വിത് പെറ്റ് സകാന്‍, ന്യൂക്ലിയര്‍ മെഡിസിന്‍, സമഗ്ര പുനരധിവാസം, ദീര്‍ഘകാല പരിചരണം, പാലിയേറ്റീവ് കെയര്‍ എന്നിവ ഉള്‍പ്പെടെ കാന്‍സര്‍ ചികിത്സാ രംഗത്തെ മുഴുവന്‍ ഡിപാര്‍ട്‌മെന്റുകളുടേയും, പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി, ഇന്റേണല്‍ മെഡിസിന്‍, ജെനറല്‍ സര്‍ജറി, ഗ്യാസ്‌ട്രോ എന്ററോളജി, യൂറോളജി, ഓര്‍തോപീഡിക്‌സ്, കാര്‍ഡിയോളജി, ജെനറ്റിക് സ്റ്റഡീസ് തുടങ്ങിയ മറ്റ് അനുബന്ധ ചികിത്സാ വിഭാഗങ്ങളുടേയും സേവനം ഇവിടെ ലഭ്യമാകും.

30 ഏകര്‍ സ്ഥലത്ത് ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള കെട്ടിടം നിലവില്‍ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. തീയേറ്റര്‍, റേഡിയേഷന്‍ സൗകര്യങ്ങള്‍, കിടപ്പിലായ രോഗികള്‍ക്ക് മാത്രമായി പ്രത്യേക പരിചരണ സംവിധാനങ്ങള്‍ തുടങ്ങിയവ ഉള്‍പെടെ 2024 ഡിസംബര്‍ മാസത്തോടെ സജ്ജീകരിച്ചശേഷം ആശുപത്രിയുടെ സേവനം പൂര്‍ണമായി ജനങ്ങള്‍ക്ക് ലഭ്യമാക്കും. പീഡിയാട്രിക് ഓങ്കോളജി, റീഹാബിലിറ്റേഷന്‍ സെന്റര്‍, ജിനോമിക് സ്റ്റഡി എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങള്‍ സജ്ജീകരിക്കും.

കാന്‍സര്‍ ചികിത്സാ മേഖലയില്‍ മാതൃകാപരമായ ഇടപെടലുകള്‍ക്കാണ് ഇതോടെ തുടക്കം കുറിക്കപ്പെടുന്നത്. വീടുകളില്‍ പരിചരണം നല്‍കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് പ്രത്യേകം പരിചരണം നല്‍കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും. ബന്ധുക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാനും, കൂടെ താമസിക്കാനുമെല്ലാം സൗകര്യം ഇവിടെയുണ്ടാകും. ഈ സൗകര്യവും കാന്‍സര്‍ ചികിത്സാ രംഗത്ത് ഉത്തര കേരളത്തില്‍ ആദ്യമായാണ് ലഭ്യമാകുന്നതെന്നും അധികൃതര്‍ പറഞ്ഞു.

കാന്‍സര്‍ ചികിത്സമൂലം സംഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടാണ് രോഗികളും ബന്ധുക്കളും അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിന് പരിഹാരമേകുന്നതിനായി എന്‍ എം സി സി 'ആശ്വാസ്' എന്ന പേരില്‍ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം കാന്‍സര്‍ ബാധിക്കുകയാണെങ്കില്‍ അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സ പൂര്‍ണമായും സൗജന്യമായി ലഭ്യമാകും. 70 വയസുവരെ ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവുകയും ചെയ്യും. 70 വയസിനുശേഷവും മെഡികല്‍ ബോര്‍ഡ് നിശ്ചയിക്കുന്ന ചികിത്സകളും, സാന്ത്വന ചികിത്സകളും ലഭ്യമാകും. പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മറ്റ് നിബന്ധനകളില്ലാതെ തുക പിന്‍വലിക്കാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
      
Cancer hospital | കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ട് ആധുനിക സൗകര്യങ്ങളോട് കൂടിയ കാന്‍സര്‍ ആശുപത്രി ആരംഭിക്കുന്നു; ബിഎല്‍എമും എന്‍എംസിസിയും കൈകോര്‍ക്കും

കാസര്‍കോട് അണങ്കൂര്‍ ഹോടെല്‍ ഹൈവേ കാസിലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എന്‍ എം സി സി ഡയറക്ടര്‍ ജേക്കബ് ജോണ്‍, എച് സി എസ് ചെയര്‍മാന്‍ ഡോ. മോഹന കൃഷ്ണന്‍, എന്‍ എം സി സി മാര്‍കറ്റിംഗ് ഹെഡ് വിനോദ്, ബി എല്‍ എം കേരള അഡ്മിന്‍ നവീന്‍ നായര്‍, ബി എല്‍ എം കാസര്‍കോട് കോര്‍ഡിനേറ്റര്‍ ഷാജി സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Cancer Hospital, Kanhangad, Malayalam News, Kerala News, Kasaragod News, Cancer Treatment, BLM, NMCC, Cancer hospital with modern facilities will start in Kanhangad.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia