city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Malaria Vaccine | കുട്ടികള്‍ക്ക് മലേറിയ വാക്‌സിന്‍ നല്‍കി കാമറൂണ്‍, പദ്ധതി നടപ്പാക്കുന്ന ലോകത്തെ ആദ്യ രാജ്യം!

യൗണ്ടെ: (KasargodVartha) കുട്ടികള്‍ക്ക് മലേറിയ വാക്‌സിന്‍ നല്‍കി കാമറൂണ്‍. ഇതുവഴി മലേറിയ വാക്‌സിന്‍ പദ്ധതി നടപ്പാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറിയിരിക്കയാണ് കാമറൂണ്‍. മധ്യ ആഫ്രികന്‍ രാഷ്ട്രമായ കാമറൂണ്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച മലേറിയ വാക്‌സിന്‍ ആണ് കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങിയത്.

രണ്ട് വര്‍ഷം കൊണ്ട് രണ്ടരലക്ഷം കുട്ടികള്‍ക്ക് മലേറിയ വാക്‌സിന്‍ നല്‍കാനാണ് കാമറൂണ്‍ പദ്ധതിയിടുന്നത്. മലേറിയയെ നേരിടുന്നതില്‍ നിര്‍ണായക ചുവടുവെപ്പാകും വാക്‌സിനേഷനെന്ന് അധികൃതര്‍ പറഞ്ഞു. ആഫ്രികന്‍ രാഷ്ട്രങ്ങള്‍ നേരിടുന്ന പ്രധാന പകര്‍ചവ്യാധികളിലൊന്നാണ് മലേറിയ. വാക്‌സിനിലൂടെ ഈ രോഗത്തെ നിയന്ത്രണത്തിലാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Malaria Vaccine | കുട്ടികള്‍ക്ക് മലേറിയ വാക്‌സിന്‍ നല്‍കി കാമറൂണ്‍, പദ്ധതി നടപ്പാക്കുന്ന ലോകത്തെ ആദ്യ രാജ്യം!
 

ലോകത്താകമാനമുള്ള മലേറിയ മരണങ്ങളുടെ 95 ശതമാനവും ആഫ്രികയിലാണ്. 25 കോടി പേര്‍ക്കാണ് ആഫ്രികയില്‍ പ്രതിവര്‍ഷം മലേറിയ ബാധിക്കുന്നത്. ഓരോ വര്‍ഷവും ആറ് ലക്ഷം പേരാണ് മലേറിയ വന്ന് മരിക്കുന്നതെന്നാണ് കണക്ക്. ഇതില്‍ വലിയ പങ്കും അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളാണ്.

ഗവി വാക്‌സിന്‍ അലയന്‍സിന്റെ സഹായത്തോടുകൂടിയാണ് കാമറൂണിന് വാക്‌സിന്‍ ഷോടുകള്‍ ലഭ്യമാക്കുന്നത്. ആഫ്രികന്‍ വന്‍കരയില്‍ മറ്റ് 18 രാജ്യങ്ങള്‍ കൂടി ഈ വര്‍ഷം മലേറിയ വാക്‌സിന്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. ആകെ 30 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് കണക്കാക്കുന്നത്.

കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. പ്ലാസ് മോഡിയം ജനുസ്സില്‍പെട്ട പരാദങ്ങളാണ് ഈ അസുഖത്തിന് കാരണം. ഇവ അരുണ രക്താണുക്കളില്‍ പെരുകുമ്പോഴാണ് മലമ്പനി ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

അനോഫലീസ് ജനുസില്‍പ്പെട്ട ചില ഇനം പെണ്‍കൊതുകുകളാണ് മലമ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പരത്തുന്നത്. കടുത്ത പനി, വിറയല്‍, തലവേദന, ഓക്കാനം, ഛര്‍ദി, വിളറിയ-മഞ്ഞിച്ച തൊലിപ്പുറം, സന്ധിവേദന, വിളര്‍ച, മൂത്രത്തിന്റെ നിറം മാറ്റം എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെയാണ് മലമ്പനിബാധ സ്ഥിരീകരിക്കുന്നത്.

Keywords: Cameroon rolls out the world's first malaria vaccine, Cameroon, News, Malaria Vaccine, Children, WHO, Health, Health and Fitness, Report, Infectious Disease, World News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia