city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Call data | 20 ദശലക്ഷം വോഡഫോൺ ഐഡിയ ഉപഭോക്താക്കളുടെ കോൾ വിവരങ്ങൾ പരസ്യമായതായി റിപോർട്; നിഷേധിച്ച് കംപനി

ന്യൂഡെൽഹി: (www.kasargodvartha.com) ടെലികോം ഓപറേറ്ററായ വോഡഫോൺ ഐഡിയയുടെ സംവിധാനത്തിലെ പിഴവുകൾ കാരണം ഏകദേശം 20 ദശലക്ഷം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ കോൾ ഡാറ്റ റെകോർഡുകൾ പരസ്യമായതായി സൈബർ സുരക്ഷാ ഗവേഷണ കംപനിയായ സൈബർ എക്സ് 9 റിപോർട് ചെയ്തു. എന്നാൽ, വോഡഫോൺ ഐഡിയ ഇത് നിഷേധിച്ചു, ഡാറ്റയിൽ ഒരു ലംഘനവുമില്ലെന്ന് പറഞ്ഞു. കംപനിയുടെ ബിലിംഗ് സംവിധാനത്തിലെ പിഴവുകൾ കണ്ടെത്തിയപ്പോൾ തന്നെ പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി.
   
Call data | 20 ദശലക്ഷം വോഡഫോൺ ഐഡിയ ഉപഭോക്താക്കളുടെ കോൾ വിവരങ്ങൾ പരസ്യമായതായി റിപോർട്; നിഷേധിച്ച് കംപനി

വോഡഫോൺ ഐഡിയയുടെ ഏകദേശം 20 ദശലക്ഷം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ കോൾ ഡാറ്റ റെകോർഡുകൾ പിഴവുകൾ കാരണം പരസ്യമായതായി സൈബർ എക്സ് റിപോർട് പറയുന്നു. കോളിന്റെ സമയം, കോളിന്റെ ദൈർഘ്യം, എവിടെ നിന്നാണ് വിളിച്ചത്, ഉപഭോക്താവിന്റെ മുഴുവൻ പേരും വിലാസവും, സന്ദേശങ്ങൾ അയച്ച കോൺടാക്റ്റ് നമ്പറുകൾക്കൊപ്പം എസ്എംഎസ് വിശദാംശങ്ങൾ എന്നിവയും ഇതിലുണ്ടെന്നാണ് അവകാശവാദം. കംപനി ഇക്കാര്യം വോഡഫോൺ ഐഡിയയെ അറിയിച്ചിരുന്നുവെന്നും ഓഗസ്റ്റ് 24 ന് കംപനിയിലെ ഒരു ഉദ്യോഗസ്ഥനും ഇത്തരമൊരു പ്രശ്നം സമ്മതിച്ചിരുന്നുവെന്നും സൈബർ എക്സ് 9 സ്ഥാപകനും മാനജിംഗ് ഡയറക്ടറുമായ ഹിമാൻഷു പഥകിനെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു.

അതേസമയം, 20 മില്യൺ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ കോൾ ഡാറ്റ പരസ്യമായെന്ന അവകാശവാദം വോഡഫോൺ ഐഡിയ നിഷേധിച്ചു. 'റിപോർടിൽ ആരോപിക്കുന്നത് പോലെ ഡാറ്റാ ചോർത്തൽ നടന്നിട്ടില്ല. റിപോർട് തെറ്റായതും ദുരുദ്ദേശ്യപരവുമാണ്. ഞങ്ങളുടെ ഉപഭോക്തൃ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ ശക്തമായ ഐടി സുരക്ഷാ ചട്ടക്കൂട് കംപനിക്കുണ്ട്. ഞങ്ങൾ പതിവായി പരിശോധനകൾ നടത്തുകയും ഞങ്ങളുടെ സുരക്ഷാ ചട്ടക്കൂട് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ബിലിംഗിൽ ഉണ്ടായേക്കാവുന്ന അപാകതകൾ കണ്ടെത്തി ഉടനടി പരിഹരിച്ചു. ഡാറ്റാ ചോർച്ചയുണ്ടോ എന്നറിയാൻ ഫോറൻസിക് പരിശോധനയും നടത്തി', അധികൃതർ വ്യക്തമാക്കി.

എന്നാൽ, വോഡഫോൺ ഐഡിയയുടെ വിശദീകരണത്തെ സൈബർ എക്സ് 9 എതിർക്കുകയും കംപനിയുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ കോൾ വിവരങ്ങളും മറ്റ് സ്വകാര്യ ഡാറ്റയും കഴിഞ്ഞ രണ്ട് വർഷമായി പരസ്യമാണെന്നും പറഞ്ഞു. 'തങ്ങൾ ഫോറൻസിക് ഓഡിറ്റ് നടത്തി, യാതൊരു ലംഘനവും കണ്ടെത്തിയില്ല എന്നത് അസംബന്ധവും അടിസ്ഥാനരഹിതവുമായ അവകാശവാദമാണ്. അത്തരമൊരു വിശദമായ ഫോറൻസിക് ഓഡിറ്റ് ചെയ്യാൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും എടുക്കും', സൈബർ എക്സ് പറഞ്ഞു. നിരവധി ഹാകർമാർ ആ ഡാറ്റ ചോർത്തിയിട്ടുണ്ടാവാമെന്നും വോഡഫോൺ ഐഡിയ വിട്ടവരും വി കണക്ഷൻ ലഭിക്കാൻ മാത്രം താൽപര്യം കാണിക്കുന്നവരുമടക്കം 55 ദശലക്ഷം ആളുകളുടെ സ്വകാര്യ വിവരങ്ങൾ അപകടത്തിലാണെന്നും സ്ഥാപനം അവകാശപ്പെട്ടു.

Keywords:  New Delhi, India, News, Vodafone Idea, VI, Top-Headlines, Latest-News, Phone-Call, Sim Card, Mobile Phone, Report, Call data of 20 million Vodafone Idea customers exposed, claims report; firm denies.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia