city-gold-ad-for-blogger

Business Meet | വ്യാപാരമേഖലയിലെ വനിതകള്‍ വെള്ളരിക്കുണ്ടില്‍ സംഗമിക്കുന്നു; ആയിരംപേര്‍ അണിനിരക്കുന്ന സംഗമത്തിന്റ വിജയത്തിനായി സംഘാടകസമിതി രൂപവൽകരിച്ചു

-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) നഗരം വിട്ട് വ്യാപാരമേഖലയിലെ വനിതകള്‍ ഒന്നാകെ മലയോര താലൂക് ആസ്ഥാനമായ വെള്ളരിക്കുണ്ടില്‍ സംഗമിക്കുന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കാസര്‍കോട് ജില്ലാ വനിതാവിംഗ് പ്രവര്‍ത്തകരാണ് വരുന്ന നവംബര്‍ മാസം 14 ന് വെള്ളരിക്കുണ്ടില്‍ വനിതാസംഗമം ഒരുക്കുന്നത്.
     
Business Meet | വ്യാപാരമേഖലയിലെ വനിതകള്‍ വെള്ളരിക്കുണ്ടില്‍ സംഗമിക്കുന്നു; ആയിരംപേര്‍ അണിനിരക്കുന്ന സംഗമത്തിന്റ വിജയത്തിനായി സംഘാടകസമിതി രൂപവൽകരിച്ചു

ആയിരത്തോളം വരുന്ന വനിതകള്‍ അണിനിരക്കുന്ന സംഗമത്തിന് വര്‍ണ ശബളമായ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും പൊതു സമ്മേളനവും പൊലിമയേകും. മലയോരത്ത് ആദ്യമായി നടക്കുന്ന വ്യാപാരമേഖലയിലെ വനിതാസംഗമം വിജയിപ്പിക്കാന്‍ സംഘാടകസമിതി രൂപവൽകരിച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് വെള്ളരിക്കുണ്ട് വ്യാപാരഭവനില്‍ നടന്ന സംഘാടകസമിതി രൂപവത്ക്കരണ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശെരീഫ് ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് ജില്ലാ പ്രസിഡന്റ് രേഖ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കെ ജെ സജി, മാഹിന്‍ കോളിക്കര, തോമസ് കാനാട്ട്, എ എ അസീസ്, മായാ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂനിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന്‍ സ്വാഗതവും കെ എം കേശവന്‍ നമ്പീശന്‍ നന്ദിയും പറഞ്ഞു.
    
Business Meet | വ്യാപാരമേഖലയിലെ വനിതകള്‍ വെള്ളരിക്കുണ്ടില്‍ സംഗമിക്കുന്നു; ആയിരംപേര്‍ അണിനിരക്കുന്ന സംഗമത്തിന്റ വിജയത്തിനായി സംഘാടകസമിതി രൂപവൽകരിച്ചു

കെ അഹമ്മദ് ശെരീഫ് ചെയര്‍മാനായും രേഖ മോഹന്‍ദാസ് കണ്‍വീനറായും തോമസ് കാനാട്ട് വര്‍കിങ് ചെയര്‍മാനായും തോമസ് ചെറിയാന്‍ വര്‍കിങ് കണ്‍വീനറായും ചിറ്റാരിക്കല്‍ മേഖലയിലെ മുഴുവന്‍ വ്യാപാരി യൂനിറ്റുകളെയും ഉള്‍പെടുത്തി 101 അംഗ സംഘാടക സമിതിയാണ് രൂപവൽകരിച്ചിരിക്കുന്നത്.

Keywords:  Sudheesh Pungamchal, Business Women, Meet, Vellarikkundu News, Organizing Committee, Formed, Kerala News, Kasaragod News, Malayalam News, Business, Business women meet at Vellarikkundu; The organizing committee formed. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia