മെഗ്രാലില്‍ രണ്ടുയുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Dec 30, 2016, 10:53 IST
കുമ്പള: (www.kasargodvartha.com 30/12/2016) മൊഗ്രാല്‍ കൊപ്ര ബസാറില്‍ രണ്ട് യുവാക്കളുടെ ദാരുണമരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വെള്ളിനേഴി ചക്കാലയിലെ സി ഗിരീഷിനെ(32)യാണ് കുമ്പള എസ് ഐ മെല്‍വിന്‍ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഗിരീഷിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരുന്നത്.
ഡിസംബര്‍ 28ന് പുലര്‍ച്ചെ കുമ്പളയില്‍ നിന്നും കാസര്‍കോട്ടേക്ക് കോഴികളെയും കൊണ്ട് പോവുകയായിരുന്ന വാന്‍ കൊപ്ര ബസാറില്‍ ടുറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയും വാനിന് തീപിടിക്കുകയുമായിരുന്നു. വാനിനകത്ത് കുടുങ്ങിയ ഡ്രൈവര്‍ കുറ്റിക്കോല്‍ പള്ളഞ്ചിമൂലയിലെ കെ ഉജ്വല്‍നാഥ്(19) ഗുരുതരമായി പൊള്ളലേറ്റാണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് വാനില്‍ നിന്നും തെറിച്ചുവീണ് ചെര്‍ക്കള ബാലനടുക്കത്തെ മസ് ഊദും മരണപ്പെട്ടിരുന്നു. തിരുവനന്തപുരത്തുനിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസാണ് വാനുമായി കൂട്ടിയിടിച്ചത്.
Related News:
കോഴികടത്തുകയായിരുന്ന വാൻ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു; വാൻ ഡ്രൈവറും സഹായിയും മരിച്ചു
Keywords: Kumbala, Accident, Death, Arrest, Kasaragod, Kerala, Bus driver arrested for accident