city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Budget | ബേക്കല്‍ ടൂറിസത്തിന്റെ ഗുണഫലം സാധാരണക്കാര്‍ക്ക് കൂടി; പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് ഉദുമ ഗ്രാമപഞ്ചായതിന്റെ ബജറ്റ്

ഉദുമ: (KasargodVartha) അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ബേക്കല്‍ ടൂറിസത്തിന്റെ ഗുണഫലം സാധാരണക്കാര്‍ക്ക് കൂടി അനുഭവഭേദ്യമാകുന്ന തരത്തില്‍ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന പദ്ധതികളുമായി ഉദുമ ഗ്രാമപഞ്ചായതിന്റെ ബജറ്റ്. ഇതിനായി ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മുന്‍ബാക്കി അടക്കം 34,08,34,536 രൂപ പ്രതീക്ഷിത വരവും 32,45,50,159 രൂപ പ്രതീക്ഷിത ചിലവും 1,62,84,377 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ അവതരിപ്പിച്ചത്.
  
Budget | ബേക്കല്‍ ടൂറിസത്തിന്റെ ഗുണഫലം സാധാരണക്കാര്‍ക്ക് കൂടി; പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് ഉദുമ ഗ്രാമപഞ്ചായതിന്റെ ബജറ്റ്

കാര്‍ഷികമേഖല 90,66,670, ആരോഗ്യമേഖല 69,81,440, ഭവന നിര്‍മാണം 5,18,49,449, കുടിവെളളം, ശുചിത്വം 1,02,86,940, പട്ടികജാതി പട്ടികവര്‍ഗക്ഷേമം 43,79,000, റോഡ് 2,04,00,000, വിദ്യാഭ്യാസ മേഖല 29,80,000, മീൻമേഖല 5,40,000, ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള പരിപാടികള്‍-60,02,120, വനിതാ- ശിശുക്ഷേമം 46,05,000, വയോജനക്ഷേമം 18,00,000, അഗതിക്ഷേമം 5,00,000, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം 6,50,000, കലാ സാംസ്‌കാരികം 4,50,000, ആസ്തി സംരക്ഷണം 1,23,00,000, ക്ഷീരവികസനം 50,00,000, മൃഗസംരക്ഷണം 16,00,000, ദാരിദ്ര്യലഘൂകരണം 5,00,00,000, പ്രവാസി പുനരധിവാസം 10,000,00 എന്നിങ്ങനെയാണ് ബജറ്റില്‍ വിവിധ മേഖലകള്‍ക്കായി തുക നീക്കിവെച്ചിരിക്കുന്നത്.

ഗ്രാമപഞ്ചായത് പ്രസിഡണ്ട് പി ലക്ഷ്മി അധ്യക്ഷ വഹിച്ചു. സെക്രടറി അനിഷ വി സ്വാഗതം പറഞ്ഞു. പി കുമാരന്‍ നായര്‍, മധു മുദിയക്കാല്‍, കെ എ മുഹമ്മദലി, എം കെ വിജയന്‍, പാലക്കുന്നില്‍ കുട്ടി, ശ്രീധരന്‍ വയലില്‍, കെ ബി എം ശരീഫ്, വൈ കൃഷ്ണദാസ്, എ പി ഹരിഹരസുധന്‍, ജംശീദ് പാലക്കുന്ന്, വിനോദ് മേല്‍പ്പുറം എന്നവര്‍ സംസാരിച്ചു.

Keywords:  News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Budget of Udma Gram Panchayat aimed at local economic development.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia