First Prize | ഗർഭാശയ രോഗങ്ങളെക്കുറിച്ച് നടന്ന കോൺഫറൻസിൽ ഡോ. ഹംന അബ്ദുല്ല ബേവിഞ്ചയുടെ പ്രബന്ധത്തിന് ഒന്നാം സ്ഥാനം; അഭിമാനമായി കാസർകോട് സ്വദേശി
Jun 14, 2023, 15:49 IST
കാസർകോട്: (www.kasargodvartha.com) ഗർഭാശയ രോഗങ്ങളെക്കുറിച്ച് നടന്ന കോൺഫറൻസിൽ കാസർകോട് സ്വദേശിനി ഡോ. ഹംന അബ്ദുല്ല ബേവിഞ്ച അവതരിപ്പിച്ച പ്രബന്ധത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ബെംഗ്ളൂറിൽ ജൂൺ ഏഴ് മുതൽ 11 വരെ നടന്ന കോൺഫറൻസിൽ ദക്ഷിണേഡ്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിദഗ്ദരായ നിരവധി ഗൈനകോളജിസ്റ്റുകൾ സംബന്ധിച്ചിരുന്നു.
പ്രമേഹ രോഗികളിലെ ഗർഭാശയ രോഗങ്ങളെ സംബന്ധിച്ചായിരുന്നു ഹംനയുടെ പ്രബന്ധം. യെനെപോയ മെഡികൽ കോളേജിൽ നിന്നും റാങ്കോട് കൂടി എംബിബിസ് നേടിയ ഹംന ഇപ്പോൾ ബെംഗ്ളൂറിൽ ഗൈനകോളജി വിഭാഗത്തിൽ പിജി പഠനം നടത്തുകയാണ്. മുതിർന്ന മാധ്യമ പ്രവർത്തകൻ അബ്ദുല്ല ബേവിഞ്ച - സകീന ദമ്പതികളുടെ മകളാണ്.
മെഡികൽ ഗവേഷണത്തിലെയും സാങ്കേതികവിദ്യയിലെയും ഏറ്റവും പുതിയ കണ്ടെത്തലുകൾ സ്വായത്തമാക്കാനും പങ്കുവെക്കാനും പതിവായി മെഡികൽ കോൺഫറൻസുകളിലും വർക് ഷോപുകളിലും ഹംന പങ്കെടുക്കാറുണ്ട്. കോഴിക്കോട്, മീററ്റ് എന്നിവിടങ്ങളിൽ നടന്ന അഖിലേൻഡ്യ കോൺഫറൻസുകളിലും ഇവർ സംബന്ധിച്ചിരുന്നു. കൂടാതെ വിവിധ രോഗാവസ്ഥകളെക്കുറിച്ച് ഗവേഷണ പഠനങ്ങൾ നടത്തുകയും തന്റെ കണ്ടെത്തലുകൾ മെഡികൽ ജേണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.
Keywords: News, Kasaragod, Kerala, Bevinje, Medical Conference, Bangalore, BSOG - CME 2023: Dr. Hamna Abdullah's thesis won first prize.
< !- START disable copy paste -->