city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dr S R Narahari | മന്ത് രോഗം ചികിത്സിക്കുന്നതിന് നൂതന ചികിത്സ; ലോക ശ്രദ്ധ നേടി കാസർകോട്ടെ ഡോക്ടർ; എസ് ആർ നരഹരിക്ക് അഭിമാന നിമിഷം

കാസർകോട്: (KasargodVartha) മന്ത് രോഗം ചികിത്സിക്കുന്നതിന് നൂതന ചികിത്സാ രീതി വികസിപ്പിച്ചെടുത്ത് ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ് പ്രശസ്ത ചർമ രോഗ വിദഗ്ധനായ ഡോ. എസ് ആർ നരഹരിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉളിയത്തടുക്കയിലെ ഇൻസ്റ്റിറ്റ്യൂട് ഓഫ് അപ്ലൈഡ് ഡെർമറ്റോളജി (IAD) എന്ന സ്ഥാപനവും. ബ്രിടീഷ് ജേണൽ ഓഫ് ഡെർമറ്റോളജിയുടെ (BJD) ജേണലിന്റെ ഏറ്റവും പുതിയ പതിപ്പിൽ കവർ സ്റ്റോറിയായാണ് ഈ നൂതന ചികിത്സാ രീതി കയ്യടി നേടിയിരിക്കുന്നത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് ഇത് വലിയ അംഗീകാരമാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഡെർമറ്റോളജി ജേണലാണ് ബിജെഡി.

Dr S R Narahari | മന്ത് രോഗം ചികിത്സിക്കുന്നതിന് നൂതന ചികിത്സ; ലോക ശ്രദ്ധ നേടി കാസർകോട്ടെ ഡോക്ടർ; എസ് ആർ നരഹരിക്ക്  അഭിമാന നിമിഷം

ഡോ. നരഹരിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ആയുർവേദം, യോഗ, അലോപ്പതി എന്നിവയുടെ സംയോജിത ചികിത്സാരീതിയിലൂടെ നിരവധി മന്ത് രോഗ ബാധിതർക്ക് രോഗമുക്തി നേടാനായിട്ടുണ്ട്. കുറഞ്ഞ ചിലവിലുള്ള ചികിത്സാരീതിയുടെ ഗുണഫലങ്ങൾ ലോകത്താകെ പരിഗണിക്കപ്പെടേണ്ടതാണെന്ന് ജേണലിൽ പറയുന്നു. 1999 ലാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഐഎഡി സ്ഥാപിതമായത്. 2003-ലാണ് നൂതന ചികിത്സാ രീതിയുടെ ഗവേഷണഫലങ്ങൾ ആരംഭിച്ചത്. ഇത്രയും വർഷത്തിനിടെ ആറായിരത്തിലേറെ രോഗികൾ മന്തെന്ന രോഗത്തോട് വിട പറഞ്ഞു.

Dr S R Narahari | മന്ത് രോഗം ചികിത്സിക്കുന്നതിന് നൂതന ചികിത്സ; ലോക ശ്രദ്ധ നേടി കാസർകോട്ടെ ഡോക്ടർ; എസ് ആർ നരഹരിക്ക്  അഭിമാന നിമിഷം

നിലവിൽ, ബിൽ ആൻഡ് മെലീന ഗേറ്റ്സ് ഫൗൻഡേഷൻ (BMGF), ആയുഷ് മന്ത്രാലയം, അതത് സംസ്ഥാന സർകാരുകൾ എന്നിവയുമായി സഹകരിച്ച് ഉത്തർപ്രദേശിലെയും ബിഹാറിലെയും രോഗികൾക്ക് സൗജന്യ ചികിത്സാ പദ്ധതി ഐഎഡി നടത്തുന്നുണ്ട്. ബിജെഡി ജേണലിലെ കവർ പേജിൽ ഇടം നേടിയത് തങ്ങളുടെ വർഷങ്ങളുടെ പ്രവർത്തനത്തിനുള്ള വലിയ അംഗീകാരമാണെന്ന് ഡോ. നരഹരി പറഞ്ഞു. നേരത്തെ ലോകാരോഗ്യ സംഘടനയുടെ ആദ്യ അന്താരാഷ്ട്ര പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിയിലും ഇദ്ദേഹം ക്ഷണിതാവായി പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര അംഗീകാരം അടക്കം നിരവധി ബഹുമതികൾ ഡോ. എസ്ആർ നരഹരിയെ ഇതിനോടകം തേടിയെത്തിയിട്ടുണ്ട്.

Dr S R Narahari | മന്ത് രോഗം ചികിത്സിക്കുന്നതിന് നൂതന ചികിത്സ; ലോക ശ്രദ്ധ നേടി കാസർകോട്ടെ ഡോക്ടർ; എസ് ആർ നരഹരിക്ക്  അഭിമാന നിമിഷം

Keywords: News, Kerala, Kasaragod, Dr S R Narahari, Health, Lymphedema, Malayalam News, Bill and Melina Gates Foundation, Patient, British Journal of Dermatology publishes Dr S R Narahari's integrative treatment for Lymphedema.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia