city-gold-ad-for-blogger
Aster MIMS 10/10/2023

നാലു വര്‍ഷക്കാലം പ്രണയിച്ച കാമുകനെ കല്യാണത്തിന് തലേന്നാള്‍ ഉപേക്ഷിച്ച് പ്രതിശ്രുതവധു മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി; കാമുകന്‍ കേക്ക് മുറിച്ച് ആഘോഷിച്ചു

നീലേശ്വരം: (www.kasargodvartha.com 28.05.2018) പ്രതിശ്രുതവധു വിവാഹതലേന്ന് മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയപ്പോള്‍ നിരാശനാകാതെ കാമുകന്റെ ആഘോഷം. മടിക്കൈ കാഞ്ഞിരപ്പൊയില്‍ സ്വദേശിനി നിമിഷയാണ് നാലു വര്‍ഷക്കാലം പ്രണയിച്ച കാമുകനെ കല്യാണത്തിന് തലേന്നാള്‍ ഉപേക്ഷിച്ച് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയും ഫേസ്ബുക്ക് കാമുകനുമായ രാജേഷിനെ വിവാഹം ചെയ്തത്.   www.kasargodvartha.com

കല്യാണ തലേന്നാള്‍ പ്രതിശ്രുത വധുവായ കാമുകി ഒളിച്ചോടിയിട്ടും സങ്കടപ്പെടാതെ ഒളിച്ചോട്ടം കേക്ക് മുറിച്ചും ലഹരി വിളമ്പിയും ആഘോഷിക്കുകയായിരുന്നു പ്രതിശ്രുത വരന്‍. നിമിഷ അമ്മവീടായ തൈക്കടപ്പുറം അഴിത്തലയിലാരുന്നു കുഞ്ഞുനാള്‍ മുതലേ താമസം. ഇവിടെ നിന്നുമാണ് പിതാവിന്റെ ബന്ധുവായ യുവാവുമായി നീണ്ട നാലുവര്‍ഷം പ്രണയത്തിലായത്. നേരത്തേ യുവാവ് പെണ്‍കുട്ടിയുമായി വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും ബന്ധുക്കള്‍ സമ്മതിച്ചില്ല.    www.kasargodvartha.com

ഒടുവില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്ന മുറക്ക് കല്യാണം നടത്താമെന്ന് ഉറപ്പ് നല്‍കി. നിമിഷക്ക് പ്രായപൂര്‍ത്തിയായതോടെ വീണ്ടും വിവാഹാഭ്യര്‍ത്ഥനയുമായി ചെന്നെങ്കിലും നിമിഷയുടെ മാതാപിതാക്കള്‍ വിവാഹത്തിന് തയ്യാറായില്ല. ഒടുവില്‍ കാമുകന്റെ വീട്ടുകാരുടെ ഒത്താശയോടെയാണ് വിവാഹം തീരുമാനിച്ചത്. ക്ഷണക്കത്ത് അടിച്ച് നാട്ടുകാരെ മുഴുവന്‍ ക്ഷണിച്ച് സദ്യക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഞായറാഴ്ചയായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്. ശനിയാഴ്ച പ്രതിശ്രുത വരനോടൊപ്പം ബൈക്കില്‍ കാഞ്ഞങ്ങാട്ട് വന്ന് തുണിത്തരങ്ങളും മറ്റ് സാധനങ്ങളും വാങ്ങി നീലേശ്വരത്തെത്തിയ ഉടന്‍ ഞാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് പ്രതിശ്രുത വരനോട് യാത്ര പറഞ്ഞത്. നേരംവൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് മറ്റൊരു യുവാവിനെ വിവാഹം കഴിച്ച ഫോട്ടോ പ്രതിശ്രുത വരന്റെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണിലേക്ക് നിമിഷ അയച്ചുകൊടുത്തത്. ഇതോടെ കല്യാണ വീട്ടില്‍ അമ്പരപ്പായി. കല്യാണസദ്യക്കായി കൊണ്ടുവന്ന സാധനങ്ങള്‍ മുഴുവനും തിരിച്ചുകൊടുത്തു.    www.kasargodvartha.com
പ്രതിശ്രുതവധു ഒളിച്ചോടി പോയി വിവാഹിതയായതിനെ തുടര്‍ന്ന് ബന്ധുക്കളില്‍ മ്ലാനത പടര്‍ന്നെങ്കിലും പ്രതിശ്രുത വരന് പക്ഷെ കുലുക്കമുണ്ടായില്ല. സുഹൃത്തുക്കളെ മുഴുവനും വിളിച്ചു കൂട്ടി വലിയ കേക്ക് വാങ്ങുകയും അത് മുറിച്ച് ആഘോഷം പങ്കിടുകയുമായിരുന്നു.
നാലു വര്‍ഷക്കാലം പ്രണയിച്ച കാമുകനെ കല്യാണത്തിന് തലേന്നാള്‍ ഉപേക്ഷിച്ച് പ്രതിശ്രുതവധു മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി; കാമുകന്‍ കേക്ക് മുറിച്ച് ആഘോഷിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, Top-Headlines, Love, Bride Eloped with Lover; Groom celebrated
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia