city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറൽ ആശുപത്രിയിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവ് ഓടോറിക്ഷയിൽ വിശ്രമിക്കുന്നതിനിടെ മരക്കഷ്ണം ഒടിഞ്ഞുവീണു അത്ഭുതകരമായി രക്ഷപ്പെട്ടു; ഓടോറിക്ഷയ്ക്ക് കേടുപാടുകൾ; രോഗിക്കൊപ്പം എത്തുന്നവർക്ക് വിശ്രമിക്കാൻ സ്ഥലമില്ലെന്ന് പരാതി

കാസർകോട്: (www.kasargodvartha.com 03.07.2021) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയ്ക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവ് പരിസരത്ത് ഓടോറിക്ഷയിൽ വിശ്രമിക്കുന്നതിനിടെ മരക്കഷ്ണം ഒടിഞ്ഞുവീണു യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ആദൂരിലെ ബിലാൽ (28) ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ജനറൽ ആശുപത്രിയിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവ് ഓടോറിക്ഷയിൽ വിശ്രമിക്കുന്നതിനിടെ മരക്കഷ്ണം ഒടിഞ്ഞുവീണു അത്ഭുതകരമായി രക്ഷപ്പെട്ടു; ഓടോറിക്ഷയ്ക്ക് കേടുപാടുകൾ; രോഗിക്കൊപ്പം എത്തുന്നവർക്ക് വിശ്രമിക്കാൻ സ്ഥലമില്ലെന്ന് പരാതി

ഇയാളുടേത് തന്നെയാണ് ഓടോറിക്ഷ. പ്രസവത്തിന് വേണ്ടിയാണ് ബിലാൽ ഭാര്യയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കൂട്ടിനിരിക്കാൻ അനുവാദവും വിശ്രമിക്കാൻ സൗകര്യവും ഇല്ലാത്തതിനാലാണ് ഓടോറിക്ഷയിൽ തന്നെ വിശ്രമിക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച പുലർചെ മൂന്ന് മണിയോടെയാണ് മരക്കഷ്ണം ഒടിഞ്ഞുവീണത്. ഓടോറിക്ഷയുടെ ഗ്ലാസും മുൻഭാഗവും തകർന്നു.

നേരത്തെ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ബിലാൽ. ലോക് ഡൗണിനെ തുടർന്ന് ജോലിയില്ലാതെ സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെയാണ് സുഹൃത്തിൽ നിന്ന് ഓടോറിക്ഷ വാടകയ്ക്ക് എടുത്ത് ഓടിക്കാൻ തുടങ്ങിയത്. അതിനിടയിലാണ് കൂനിന്മേൽ കുരുവെന്ന പോലെ ദുരന്തം സംഭവിച്ചത്. ഏകദേശം 20000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

അതേസമയം രോഗികൾക്ക് കൂട്ടിരിക്കാൻ എത്തുന്നവർക്ക് വിശ്രമത്തിനോ കിടക്കുന്നതിനോ ജനറൽ ആശുപത്രിയിൽ സൗകര്യമില്ലെന്ന പരാതി വ്യാപകമായി ഉയരുന്നു. രോഗിക്കൊപ്പം ഒരാൾക്ക് മാത്രമാണ് അകത്തേക്ക് പ്രവേശനമുള്ളത്. സ്ത്രീകളാണ് രോഗിയെങ്കിൽ കൂടുതലും സ്ത്രീകൾ തന്നെയാണ് കൂട്ടിന് ഇരിക്കാറുള്ളത്. എന്നാൽ ഈ സമയത്ത് അത്യാവശ്യ കാര്യങ്ങൾക്കും ഭക്ഷണം വാങ്ങുന്നതിനും മറ്റും മൂന്നാമത് ഒരാൾ കൂടെ വേണ്ടിവരുന്നു.

രണ്ട് പേരും സ്ത്രീകളാണെങ്കിൽ പുരുഷന്മാരുടെ സാമീപ്യം അത്യാവശ്യമായി വരുന്നു. ദൂരെ പ്രദേശങ്ങളിൽ നിന്നുവരെ ആളുകൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തുകഴിഞ്ഞാൽ കൂടെയുള്ളവർക്ക് വീട്ടിൽ പോയിവരിക ബുദ്ധിമുട്ടേറിയ കാര്യമാണ്.

എന്നാൽ ഇത്തരം ആളുകൾ അകത്തേക്ക് പ്രവേശനം ഇല്ലാത്തതിനാൽ പുറത്ത് വരാന്തയിലോ മരത്തിണ്ണകളിലോ മറ്റോ വിശ്രമിക്കേണ്ട അവസ്ഥയാണുള്ളത്. ചികിത്സ തേടിയെത്തുന്നവർക്കുള്ള ഇരിപ്പിടം ഉണ്ടെങ്കിലും കിടക്കുന്നതിനും മറ്റും സൗകര്യമില്ല. കൊതുകിന്റെ ശല്യവും രൂക്ഷമാണ്. കൂടാതെ തെരുവ് നായ്ക്കളുടെ ശല്യവും സഹിക്കേണ്ടി വരുന്നു.

പഴയ കെട്ടിടത്തിൽ കൂട്ടിനെത്തുന്നവർക്ക് കിടക്കുന്നതിനും മറ്റും സൗകര്യം ഉണ്ടായിരുന്നു. എന്നാൽ പുതിയ കെട്ടിടം വന്നതോട് കൂടി ഇവർ പെരുവഴിയിലായി. കൂട്ടിനെത്തുന്നവർക്ക് രാത്രിയിലെങ്കിലും കിടക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Keywords:  Kerala, News, Kasaragod, General-hospital, Hospital, Accident, Auto-rickshaw, Top-Headlines, Tree, Branch of Tree fell into an auto-rickshaw parked at General Hospital; Youth rescued.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia