Police Booked | കല്യാണത്തലേന്നുള്ള സത്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനെ അക്രമിച്ച് പരുക്കേൽപിച്ചതായി പരാതി; കാറിന് കേടുപാടുകൾ വരുത്തിയെന്നും ആരോപണം; 4 പേർക്കെതിരെ പൊലീസ് കേസെടുത്തു
Jan 21, 2024, 20:02 IST
ചട്ടഞ്ചാൽ: (KasargodVartha) കല്യാണത്തലേന്നുള്ള സത്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനെ അക്രമിച്ച് പരുക്കേൽപിച്ചെന്ന പരാതിയിൽ നാല് പേർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 10.30 മണിയോടെ തെക്കിൽ പൊയിനാച്ചിമൊട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെക്കിൽ പൊയിനാച്ചിയിലെ ഇ രാഹുലിനെ അക്രമിച്ചെന്നാണ് കേസ്.
സുഹൃത്തിന്റെ വീടിന്റെ മുൻവശം വെച്ച് തടഞ്ഞുനിർത്തി വാഹനത്തിന്റെ താക്കോൽ കൊണ്ട് കഴുത്തിന് പോറലേൽപ്പിച്ചും കൈകൊണ്ടടിച്ചും പരുക്കേൽപിച്ചുവെന്നും വാഹനത്തിന് കൈകൊണ്ടും കല്ലുകൊണ്ടും ഇടിച്ച് കേടുപാടുകൾ വരുത്തിയതായും 15000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു.
രാഹുലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മണി, സുനി അല്ലു, അഭിലാഷ്, പ്രകാശ് എന്നിവർക്കെതിരെയാണ് ഐപിസി 341, 323, 324, 427, 34 വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Atacked, Marriage Function, Complaint, Case, Chattanchal, Four booked for assaulting youth.